ചൈനയുമായി വ്യാപാരമില്ല; ജിയോക്ക് ക്ലീൻ സർട്ടിഫിക്കറ്റ് നൽകി അമേരിക്ക
text_fieldsമുംബൈ: വാവേയ് പോലുള്ള ചൈനീസ് കമ്പനികളുമായി വ്യാപാരം നടത്തുന്നത് ഒഴിവാക്കിയ ടെലികോം കമ്പനികളുടെ പട്ടികയിൽ ജിയോയെ ഉൾപ്പെടുത്തി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി െമെക്ക് പോംപിയോയാണ് ജിയോക്ക് ക്ലീൻ ടെലികോം സർട്ടിഫിക്കറ്റ് നൽകിയത്.
വിവിധ രാജ്യങ്ങളിൽ 5ജി നടപ്പിലാക്കാൻ വാവേയ് ആണ് മുന്നിട്ടിറങ്ങുന്നത്. എന്നാൽ, ലോകത്തെ പ്രമുഖ ടെലികോം കമ്പനികളായ ടെലിഫോണിക്ക, ഓറഞ്ച്, ജിയോ, ടെൽസ്ട്ര തുടങ്ങിയ ചില കമ്പനികൾ ഇവരെ ഒഴിവാക്കി ക്ലീൻ ടെൽകോസ് ആയി മാറുന്നു. സി.സി.പി നിരീക്ഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ബിസിനസ് ചെയ്യുന്നത് അവർ നിരസിക്കുന്നു -പോംപിയോ ട്വീറ്റ് ചെയ്തു.
ചൈനീസ് കമ്പനിയെ ഉപേക്ഷിക്കാൻ തയാറായ ജിയോയെ ഡോണൾഡ് ട്രംപും പ്രശംസിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിലെ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുകേഷ് അംബാനിയോട് നിങ്ങൾ 5ജി സാങ്കേതിക വിദ്യ നടപ്പാക്കാൻ ഒരുങ്ങുകയാണോയെന്ന് ട്രംപ് ചോദിച്ചിരുന്നു. ചൈനീസ് ഉൽപന്നങ്ങളുടെ സഹായമില്ലാതെ 5ജി സേവനം നടപ്പാക്കുന്ന ഏക കമ്പനി ജിയോയാണെന്നായിരുന്നു അംബാനിയുടെ മറുപടി. ചൈനീസ് കമ്പനികളെ ഒഴിവാക്കുന്നത് നല്ലതാണെന്നായിരുന്നു ഇതിനോടുള്ള ട്രംപിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.