ന്യൂഡൽഹി: റിലയൻസിനു പിന്നാലെ മറ്റൊരു കോർപറേറ്റ് വ്യവസായിയുടെ ഉന്നത വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിനും പ്രവർത്തനം തുടങ്ങുംമുമ്പ് ശ്രേഷ്ഠ പദവിക്ക് അവസരമൊരുങ്ങുന്നു. വേദാന്ത ഗ്രൂപ് ഒഡിഷയിൽ ആരംഭിക്കുന്ന സർവകലാശാലക്ക് ശ്രേഷ്ഠ പദവിക്ക് അപേക്ഷിക്കാൻ സർക്കാർ ഒരുമാസത്തെ സാവകാശം അനുവദിച്ചു.
മാനവശേഷി വികസന മന്ത്രാലയത്തിെൻറയോ യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷെൻറയോ അവസാനഘട്ട അനുമതി ലഭിച്ചിട്ടില്ലാത്ത സ്ഥാപനത്തിനാണ് ശ്രേഷ്ഠ പദവിക്ക് അപേക്ഷിക്കാൻ കാലാവധി അവസാനിച്ചിട്ടും സമയം നീട്ടിനൽകിയത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റിലയൻസ് ഗ്രൂപ്പിെൻറ നിർദിഷ്ട ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകിയത് വിവാദത്തിലാണ്. ഇതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്. ഡൽഹി, ബോംബെ െഎ.െഎ.ടികൾ, ബംഗളൂരു െഎ.െഎ.എസ്, ബിർല ഗ്രൂപ്പിെൻറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ആൻഡ് സയൻസ്, മണിപ്പാൽ അക്കാദമി ഒാഫ് ഹയർ എജുക്കേഷൻ എന്നിവയാണ് ശ്രേഷ്ഠ പദവി ലഭിച്ച മറ്റു സ്ഥാപനങ്ങൾ.
മഹാരാഷ്ട്രയിലെ നവി മുംബൈയിൽ തുടങ്ങുമെന്ന് റിലയൻസ് പ്രഖ്യാപിച്ച പദ്ധതിയാണ് ജിേയാ ഇൻസ്റ്റിറ്റ്യൂട്ട്. ഭാര്യ നിതയുടെ പേരിലുള്ള സ്വപ്ന പദ്ധതിക്ക് ശ്രേഷ്ഠ പദവി നേടിയെടുക്കാൻ മുകേഷ് അംബാനി നേരിട്ടിറങ്ങുകയായിരുന്നു. റിലയൻസിന് പ്രവർത്തനം തുടങ്ങുന്നതിന് മുേമ്പ ശ്രേഷ്ഠ പദവി നൽകിയത് വിവാദമായപ്പോൾ ന്യായീകരിച്ച് സർക്കാർ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.