തൂത്തുക്കുടി വെടിവെപ്പ്​: വേദാന്തയുടെ ഒാഹരി വില കുത്തനെ കുറഞ്ഞു

മുംബൈ: തൂത്തുക്കുടിയിൽ സ്​റ്റെർലൈറ്റ്​ പ്ലാൻറിനെതിരെ ഗ്രാമവാസികൾ നടത്തിയ കലക്​ടറേറ്റ്​ മാർച്ചിന്​ നേരെയുണ്ടായ വെടിവെപ്പിനെ തുടർന്ന്​ വേദാന്ത കമ്പനിയുടെ ഒാഹരി വിലയിൽ വൻ കുറവ്​. വേദാന്തയുടെ ഒാഹരി വില 2017 ജൂലൈക്ക്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഏകദേശം 4.56 ശതമാനം നഷ്​ടത്തോടെയാണ്​വിപണിയിൽ വേദാന്തയുടെ  ഒാഹരികൾ വ്യാപാരം നടത്തുന്നത്​.

വേദാന്തയുടെ ഉടമസ്ഥതയിലുള്ള സ്​​റ്റെർലൈറ്റ്​ കോപ്പർ പ്ലാൻറിനെതിരെ പ്രദേശവാസികൾ മാസങ്ങളായി സമരത്തിലാണ്​. പ്ലാൻറി​​െൻറ 25 വർഷത്തെ ലൈസൻസ്​ അവസാനിക്കാനിരിക്കെ അത്​ പുതുക്കാനുള്ള തീരുമാനമാണ്​ നിലവിലെ പ്രശ്​നങ്ങൾക്ക്​ കാരണം. 
ആരോഗ്യപ്രശ്​നങ്ങൾ സൃഷ്​ടിക്കുന്ന പ്ലാൻറ്​ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ജനങ്ങൾ പലതവണ സമരത്തിനിറങ്ങിയിരുന്നു.
തൂത്തുക്കുടിലെ വേദാന്ത സ്​​റ്റെർലൈറ്റ്​ കോപ്പർ യൂനിറ്റിലെ നിയന്ത്രിക്കുന്ന ലണ്ടനിൽ ലിസ്​റ്റ്​ ചെയ്​ത വേദാന്ത റിസോഴ്​സ്​ എന്ന സ്ഥാപനമാണ്​. അതേ സമയം, പ്ലാൻറ്​ യാതൊരുവിധത്തിലുള്ള ആരോഗ്യപ്രശ്​നങ്ങളും ഉണ്ടാക്കുന്നില്ലെന്നാണ്​ കമ്പനിയുടെ അവകാശവാദം.

Tags:    
News Summary - Vedanta hits over 10-month low as protests against copper plant turn violent-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.