മുംബൈ: റിലയൻസ് ജിയോ ഉയർത്തുന്ന വെല്ലുവിളി മറികടക്കാനൊരുങ്ങി വോഡാഫോൺ. 25,000 കോടി രൂപ കൂടി സമാഹാരിച്ച് പ്ര വർത്തനം വിപുലീകരിക്കാനാണ് െഎഡിയ-വോഡാഫോൺ സംയുക്ത കമ്പനിയുടെ തീരുമാനം. നിലവിലെ പ്രൊമോട്ടർ ഒാഹരി ഉടമകളിൽ നിന്ന് റൈറ്റ് ഇഷ്യുവിലുടെ അധിക തുക സമാഹരിച്ചാവും കമ്പനി പ്രവർത്തനം വിപുലപ്പെടുത്തുക. ഒാഹരി വിപണിയെ കമ്പനി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
മൂലധനസമാഹരണത്തിനായി ഒരു കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ ഇൗ കമ്മിറ്റിയാവും എടുക്കുക. വിപണിയിലെ കൂടുതൽ മേഖലകളിലേക്ക് ജിയോ ആധിപത്യം വർധിപ്പിക്കുന്നതിനിടെയാണ് മൂലധനസമാഹരണവുമായി വോഡഫോൺ-െഎഡിയ സംയുക്ത സംരംഭം രംഗത്തെത്തുന്നത്.
നിലവിൽ വോഡഫോൺ-െഎഡിയ സംയുക്ത കമ്പനിയിൽ വോഡഫോണിന് 45.1 ശതമാനം ഒാഹരികളും ആദിത്യാബിർള ഗ്രൂപ്പിന് 26 ശതമാനം ഒാഹരിയും െഎഡിയയുടെ ഒാഹരി ഉടമകൾക്ക് 28.9 ശതമാനവുമാണ് ഉടമസ്ഥാവകാശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.