ന്യൂഡൽഹി: സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ വോഡഫോൺ-െഎഡിയ സംയുക്ത സംരംഭത്തിന് 5005 കോടിയുടെ നഷ്ട ം. ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിലാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇരുകമ്പനികളു ം ഒന്നായതിന് ശേഷം ഇതാദ്യമായാണ് സാമ്പത്തിക വർഷത്തിെൻറ ഒരു പാദത്തിലെ കമ്പനിയുടെ ലാഭകണക്ക് പുറത്ത് വിടുന്നത്.
കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു െഎഡിയയും വോഡഫോണും ഒന്നാകാൻ തീരുമാനിച്ചത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ കമ്പനികളിലൊന്നായി ഇവരുടെ സംയുക്ത സംരംഭം മാറി. എന്നാൽ, റിലയൻസ് ജിയോ ഉയർത്തുന്ന വെല്ലുവിളി ഫലപ്രദമായി മറികടക്കുന്നതിൽ ഇരു കമ്പനികളും പരാജയപ്പെട്ടിരുന്നു.
കമ്പനിയുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ ഭാവിയിൽ സ്വീകരിക്കുമെന്ന് െഎഡിയയും വോഡഫോണും പ്രതികരിച്ചു. ഇൗ സാമ്പത്തിക വർഷത്തിെൻറ അവസാനത്തോടെ സ്ഥിതിഗതിയിൽ മാറ്റമുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.