ആമസോണിനെതിരെ ഫ്ലിപ്​കാർട്ടി​െൻറ വ​ജ്രായുധം

ബംഗളൂരു: ഫ്ലിപ്​കാർട്ടിൽ ഒാഹരി പങ്കാളിത്തത്തിനുള്ള ശ്രമങ്ങളുമായി മുന്നോട്ട്​ പോവുകയാണ്​ റീടെയിൽ ഭീമനായ വാൾമാർട്ട്​. ഫ്ലിപ്​കാർട്ടിൽ 30 ശതമാനം ഒാഹരികൾ വാങ്ങാനാണ്​ വാൾമാർട്ട്​ നീക്കം. എന്നാൽ ഫ്ലിപ്​കാർട്ടിൽ ഒാഹരി പങ്കാളിത്തമുള്ള സോഫ്​റ്റ്​ബാങ്കി​​െൻറ എതിർപ്പ്​ തുടരുന്നതിനാൽ 20 ശതമാനം ഒാഹരി മാത്രമേ വാൾമാർട്ട്​ സ്വന്തമാക്കു എന്നാണ്​ റിപ്പോർട്ടുകൾ. വാൾമാർട്ട്​ ഫ്ലിപ്​കാർട്ടിനൊപ്പം ചേരു​േമ്പാൾ ആമസോണിന്​ ഭീഷണിയാവുന്ന പുത്തൻ സംവിധാനം കൂടി ഇന്ത്യയിലെ ഒാൺലൈൻ ഭീമനൊപ്പം എത്തുമെന്നാണ്​ പ്രതീക്ഷ.

ഫ്ലിപ്​കാർട്ടിൽ ഒാഹരി വാങ്ങു​േമ്പാൾ ഇന്ത്യയിൽ ഒാഫ്​ലൈൻ സ്​റ്റോറുകൾ കൂടി വാൾമാർട്ട്​ തുറക്കുമെന്നാണ്​ വാർത്തകൾ. കുറേക്കാലമായി ഇന്ത്യയിൽ ഒാഫ്​ലൈൻ സ്​റ്റോറുകൾ തുറക്കാനുള്ള നീക്കങ്ങളുമായി ഫ്ലിപ്​കാർട്ട്​ മുന്നോട്ട്​ പോവു​​േമ്പാഴാണ്​ വാൾമാർട്ട്​ ഇതിനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്​. സാധനങ്ങളുടെ വിതരണത്തിലുൾപ്പടെ ഫ്ലിപ്​കാർട്ടിൽ നിലനിൽക്കുന്ന പ്രശ്​നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ്​ സൂചന. 

ഇന്ത്യയിലെ നിലവിലെ നിയമങ്ങളനുസരിച്ച്​ വാൾമാർട്ടിന്​ ഒാഫ്​ലൈൻ സ്​റ്റോറുകൾ ആരംഭിക്കുന്നതിന്​ ചില തടസങ്ങളുണ്ട്​. ഫ്ലിപ്​കാർട്ടുമായി യോജിക്കു​ന്നതോടെ ഇൗ പ്രശ്​നം പരിഹരിക്കാൻ  കഴിയും. എന്നാൽ ഇതുസംബന്ധിച്ച്​ സംബന്ധിച്ച്​ സ്ഥിരീകരണം നൽകാൻ ഫ്ലിപ്​കാർ​േട്ടാ വാൾമാർ​േട്ടാ തയാറായിട്ടില്ല.

Tags:    
News Summary - Walmart-Flipkart link may include a retail chain in India-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.