വാഷിങ്ടൺ: കോവിഡ് 19 വൈറസ് ബാധ ആശങ്കയുയർത്തുന്നതിനിടെ 1,50,000 ജീവനക്കാരെ വാൾമാർട്ട് പുതുതായി നിയമിക്കുന്നു. മണ ിക്കൂർ വേതനത്തിൽ ജീവനക്കാരെ നിയമിക്കാനാണ് വാൾമാർട്ടിൻെറ പദ്ധതി. ഓൺലൈൻ ഓർഡറുകൾ വർധിച്ച സാഹചര്യത്തിലാണ് വാൾ മാർട്ടിൻെറ തീരുമാനം.
മുഴവൻ സമയ ജീവനക്കാർക്ക് 300 ഡോളറും പാർട്ട്-ടൈം ജീവനക്കാർക്ക് 150 ഡോളറും ബോണസായി നൽകാനും വാൾമാർട്ട് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ വെയർഹൗസുകളിലേക്ക് ഒരു ലക്ഷം ജീവനക്കാരെ അധികമായി നിയമിക്കുമെന്ന് ആമസോണും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാൾമാർട്ടിേൻറയും നീക്കം.
കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്. ഇതോടെ വൻതോതിൽ ജനങ്ങൾ സാധനങ്ങൾക്ക് ഓർഡർ നൽകിയതോടെ ഡെലിവറി നടത്താൻ വാൾമാർട്ട് ബുദ്ധിമുട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.