ന്യൂഡൽഹി: ഫ്ലിപ്കാർട്ടിനെ വിഴുങ്ങി ഒാൺലൈൻ ചില്ലറ വ്യാപാരത്തിലേക്ക് ബഹുരാഷ്ട്ര കമ്പനിയായ വാൾമാർട്ട് കടന്നുവരുേമ്പാൾ ഇന്ത്യയിലെ ചില്ലറ വ്യാപാരികളും ചെറുകിട, ഇടത്തരം നിർമാതാക്കളും കടുത്ത ഭീഷണിയിൽ.
ബഹു ബ്രാൻഡ് ചില്ലറ വ്യാപാരത്തിെൻറ നിയന്ത്രണങ്ങൾ മറികടക്കുന്ന ഉൗടുവഴിയാണ് ഇത്തരമൊരു ഇടപാടിലൂടെ വാൾമാർട്ട് കണ്ടെത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒാൺലൈൻ ചില്ലറ വ്യാപാരത്തിനുള്ള അനുമതി പ്രയോജനപ്പെടുത്തി വാൾമാർട്ട് വിപണിയിൽ വല വിരിക്കുേമ്പാൾ സ്വദേശി ചില്ലറ വ്യാപാരം പിടിച്ചുനിൽക്കാൻ കഴിയാതെ തളരും. ചൈനീസ് ഉൽപന്നങ്ങളും മറ്റും യഥേഷ്ടം വാൾമാർട്ട് വഴി വിറ്റഴിക്കുേമ്പാൾ ഇന്ത്യയിലെ ചെറുകിട ഇടത്തരം ഉൽപന്ന നിർമാണ കമ്പനികളുടെ നടുവൊടിയും. ബഹു ബ്രാൻഡ് ചില്ലറ വ്യാപാരത്തിന് ഇന്ത്യയിൽ അനുമതി നൽകുന്നതിനോട് മുമ്പ് കടുത്ത എതിർപ്പുയർത്തിയ പാർട്ടിയാണ് ബി.ജെ.പി. ആർ.എസ്.എസ് തൊഴിലാളി, സ്വദേശി പ്രസ്ഥാന സംഘടനകളുടെ കടുത്ത എതിർപ്പുമൂലം മൾട്ടിബ്രാൻഡിൽ വലിയ ഉദാരതക്ക് കഴിയാതെ നിൽക്കുകയായിരുന്നു മോദിസർക്കാർ. ഇതിനിടയിൽ വാൾമാർട്ട് തുറന്നത് കുറുക്കുവഴിയാണ്.
ചൈനീസ് ഉൽപന്നങ്ങൾ അടക്കം വിലയും ഗുണേമന്മയും കുറഞ്ഞവ പല രാജ്യങ്ങളിൽനിന്നായി സമാഹരിച്ച് ലോകമെമ്പാടും ബിസിനസ് വളർത്തുന്നതാണ് വാൾമാർട്ടിെൻറ രീതി. ഇൗ ഉൽപന്നങ്ങൾ ഇന്ത്യയിലേക്കും അവർ എത്തിക്കും. ‘ഇന്ത്യയിൽ നിർമിക്കാ’മെന്ന മുദ്രാവാക്യം പൊളിച്ചാണ് ഇന്ത്യൻ മാർക്കറ്റിൽ മറുനാടൻ കമ്പനികൾക്ക് വാൾമാർട്ട് പുതിയ അവസരം തുറക്കുന്നത്.
ഇ-കൊമേഴ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടായി ഫ്ലിപ്കാർട്ട്-വാൾമാർട്ട് ഉടമ്പടി ആഘോഷിക്കപ്പെടുേമ്പാൾ, ഭാവി ഭീഷണിയുടെ ആഴം വ്യക്തമാക്കി ആർ.എസ്.എസിെൻറ സ്വദേശി ജാഗരൺ മഞ്ച് അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. ജാഗരൺ മഞ്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു. സി.പി.എം പോളിറ്റ് ബ്യൂറോയും പുതിയ ഉടമ്പടിയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ദേശതാൽപര്യം സംരക്ഷിക്കാൻ അടിയന്തരമായി വേണ്ടതു ചെയ്യണമെന്ന് സ്വദേശി ജാഗരൺ മഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒാർമിപ്പിച്ചു. കൃഷിയും ചില്ലറ വ്യാപാരവുമാണ് ഇന്ത്യയുടെ അടിസ്ഥാനം. പിൻവാതിൽവഴി ചില്ലറ വ്യാപാരരംഗത്തെ വിലക്ക് മറികടക്കുകയാണ് വാൾമാർട്ട് ചെയ്യുന്നത്. പുതിയ തൊഴിലവസരങ്ങളും ഇല്ലാതാകും. ചെറുകിടക്കാർ ഇപ്പോൾതന്നെ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. വാൾമാർട്ട്-ഫ്ലിപ്കാർട്ട് ഇടപാടിൽ പലവിധ നിയമലംഘനങ്ങളുണ്ട്. അവർക്ക് നിക്ഷേപ സമാഹരണത്തിനും സ്വത്ത് മാറ്റത്തിനും അനുമതി നൽകുന്നത് ആപത്കരമാണെന്ന് ജാഗരൺ മഞ്ച് ചൂണ്ടിക്കാട്ടി.
നാലു കോടി പേർക്ക് തൊഴിൽ നൽകുന്ന ഇന്ത്യയുടെ ചില്ലറ വ്യാപാരരംഗം പൂർണമായി തകർക്കുന്നതാണ് പുതിയ ഉടമ്പടിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പറഞ്ഞു. അന്താരാഷ്ട്ര വിപണികളിൽനിന്നാണ് വാൾമാർട്ട് ഉൽപന്നങ്ങൾ വാങ്ങുക. അത് ഇന്ത്യയിൽ ചെലവാക്കുേമ്പാൾ ചെറുകിട, ഇടത്തരം സംരംഭങ്ങൾ തകരുമെന്ന് സി.പി.എം മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.