മൊത്തവ്യാപാര വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയർന്നു

ന്യൂഡൽഹി: രാജ്യത്ത്​ മൊത്തവ്യാപാര വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയർന്നു. ഡിസംബർ മാസത്തിൽ 2.59 ശതമാന മാണ്​ പണപ്പെരുപ്പ നിരക്ക്​. കഴിഞ്ഞ മാസം 0.58 ശതമാനം മാത്രമായിരുന്നു പണപ്പെരുപ്പം. കേന്ദ്രസർക്കാറി​​െൻറ വാണിജ്യ മന്ത്രാലയമാണ്​ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്​ വിട്ടത്​.

ഭക്ഷ്യവസ്​തുക്കളുടെ വില വർധിച്ചതാണ്​ പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം. ഭക്ഷ്യവസ്​തുക്കളുടെ വിലയിൽ 13.24 ശതമാനമാണ്​ വർധന രേഖപ്പെടുത്തിയത്​. നവംബറിൽ ഇത്​ 11 ശതമാനം മാത്രമായിരുന്നു. ഉള്ളിക്കാണ്​ വലിയ രീതിയിൽ വില കയറ്റമുണ്ടായത്​. 455.8 ശതമാനമാണ്​ ഉള്ളിയുടെ പണപ്പെരുപ്പ നിരക്ക്​.

രാ​ജ്യ​ത്തെ ചി​ല്ല​റ വി​ല അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം അ​ഞ്ച​ര വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെത്തിയിരുന്നു. ഡി​സം​ബ​റി​ൽ പ​ണ​പ്പെ​രു​പ്പം 7.35 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണ്​​ ഉ​യ​ർ​ന്ന​ത്. പ​​ണ​പ്പെ​രു​പ്പം പി​ടി​ച്ചു​നി​ർ​ത്താ​ൻ റി​സ​ർ​വ്​ ബാ​ങ്കി​​​െൻറ ഭാ​ഗ​ത്തു​നി​ന്നും​ ചി​ല ന​ട​പ​ടി ഉ​ണ്ടാ​യെ​ങ്കി​ലും സ​വാ​ള വി​ല കു​ത്ത​നെ കൂ​ടി​യ​താ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്.

Tags:    
News Summary - Wholesale Inflation At 2.59% In December-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.