ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ് രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചിത്. 29 പൈസയുടെ നഷ്ടമാണ് രൂപക്ക് ഉണ്ടായത്. കഴിഞ്ഞ ദിവസം 19 മാസത്തെ ഏറ്റവും കുറഞ്ഞനിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മുല്യം വ്യാഴാഴ്ചയും ഇടിയുകയായിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
എന്തുകൊണ്ട് രൂപയുടെ മൂല്യമിടിയുന്നു
- ആഗോള വിപണിയിൽ ക്രൂഡ് ഒായിൽ വിലയിലുണ്ടാവുന്ന വർധനയാണ് രൂപയുടെ മുല്യം ഇടിയാനുള്ള കാരണം. ബാരലിന് 72.76 ഡോളറാണ് ഇപ്പോഴത്തെ എണ്ണവില. എണ്ണവില ഉയർന്നനിലയിൽ തുടരുന്നതാണ് രൂപക്ക് തിരിച്ചടിയാവുന്നത്.
- ബാങ്കിങ് മേഖലയെ കുറിച്ച് അത്ര നല്ല ചിത്രമല്ല ഇപ്പോൾ ആർ.ബി.െഎ നൽകുന്നു. ഇതും രൂപയുടെ മൂല്യത്തിലെ വ്യതിചലനങ്ങൾക്ക് കാരണമാണ്.
- ആഗോള വ്യാപാര യുദ്ധമാണ് രൂപയുടെ മൂല്യമിടിയുന്നതിനുള്ള മറ്റൊരു കാരണം. യു.എസ്-ചൈന വ്യാപര യുദ്ധം അതിെൻറ പാരമ്യത്തിലെത്തിയതും വിപണിയിൽ ആശങ്കകൾക്ക് ഇടയാക്കി.
- ആഭ്യന്തര ഒാഹരി വിപണികളിഴയ വിൽപന സമർദമാണ് മറ്റൊരു കാരണം. ഒാഹരിവിപണികളിൽ നിന്ന് മൂലധനം വൻതോതിൽ പുറത്തേക്ക് ഒഴുകാനുള്ള സാധ്യതകളും നിലനിൽക്കുന്നണ്ട്. ഇതും രൂപയുടെ മുല്യമിടിയുന്നതിന് വഴിവെച്ചു.
രൂപയുടെ മൂല്യം കുറയുന്നത് സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കും
- രൂപയുടെ മൂല്യം ഇടിയുന്നത് കയറ്റുമതി കുറയുന്നതിന് കാരണമാകും. ഇറക്കുമതിക്ക് കൂടുതൽ ചെലവേറുകയും ചെയ്യും. നിലവിൽ ഇന്ത്യയുടെ വ്യാപാരകമ്മി 14.6 ബില്യൺ ഡോളറാണ്. കഴിഞ്ഞവർഷത്തെക്കാൾ കൂടുതലാണ് ഇത്. രൂപയുടെ മൂല്യതകർച്ച ഇത് വീണ്ടും കൂടുന്നതിന് ഇടയാക്കും
- ഇറക്കുമതിക്ക് കൂടുതൽ ചെലവേറുേമ്പാൾ ഇന്ധനവില ഉൾപ്പടെ വർധിക്കുന്നതിന് അത് കാരണമാകും. വിലക്കയറ്റത്തിനുള്ള സാധ്യത മുന്നിൽകണ്ട് വായ്പപലിശനിരക്കുകൾ ആർ.ബി.െഎ ഉയർത്താനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്.
- വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവർക്കും അവിടെ പഠിക്കുന്നവരെയും രൂപയുടെ മൂല്യതകർച്ച പ്രതികുലമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.