ന്യൂഡൽഹി: െഎ.ടി വ്യവസായ സ്ഥാപനങ്ങളിലെ വർക്ക് ഫ്രം ഹോം നീട്ടി കേന്ദ്രസർക്കാർ. ഡിസംബർ വരെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരമുള്ളത്. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ഉത്തരവിറക്കിയത്.
കോവിഡ് 19 ഭീഷണി ഒഴിയാത്ത സാഹചര്യത്തിലാണ് ഉത്തരവ്. ജൂലൈ 31ന് അവസാനിക്കാനിരുന്ന വർക്ക് ഫ്രം ഹോം സംവിധാനമാണ് നീട്ടി നൽകിയത്. െഎ.ടി മേഖലക്ക് സർക്കാർ നൽകുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്ന് വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി പ്രതികരിച്ചു.
വർക്ക് ഫ്രം ഹോം ദീർഘിപ്പിക്കാനുള്ള തീരുമാനത്തെ െഎ.ടി കമ്പനികളുടെ സംഘടനയായ നാസ്കോമും സ്വാഗതം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.