ന്യൂഡൽഹി: ഇന്ത്യക്കുള്ള 750 മില്യൺ ഡോളറിൻെറ വായ്പക്ക് അംഗീകാരം നൽകി ലോകബാങ്ക്. ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പ നൽകുന്നതിനാണ് ഇന്ത്യ ലോകബാങ്കിൽ നിന്നും കടമെടുക്കുന്നത്. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കുന്നതിനായാണ് കേന്ദ്രസർക്കാർ ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്.
ചെറുകിട-ഇടത്തരം വ്യവസായ മേഖലയിൽ കൂടുതലായി തൊഴിലുകൾ സൃഷ്ടിച്ചാൽ മാത്രമേ ഇന്ത്യക്ക് വ്യവസായ വളർച്ച കൈവരിക്കാൻ കഴിയുവെന്ന് ഇന്ത്യയുടെ ചുമതലയുള്ള ലോകബാങ്ക് ഡയറക്ടർ ജുനൈദ് അഹമ്മദ് പറഞ്ഞു.
ലോകബാങ്കിൻെറ കീഴിലുള്ള ഐ.ബി.ആർ.ഡിയാണ് 19 വർഷത്തെ കാലയളവിൽ ഇന്ത്യക്കായി വായ്പ നൽകുക. അഞ്ച് വർഷത്തേക്ക് വായ്പ തിരിച്ചടക്കേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.