ഇന്ത്യയുടെ വളർച്ച നിരക്ക്​ ആറു ശതമാനമായി കുറയുമെന്ന്​ ലോക ബാങ്ക്​

വാ​ഷി​ങ്​​ട​ൺ: 2019-20 സാമ്പത്തിക വർഷത്തി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷി​ത വ​ള​ർ​ച്ച​നി​ര​ക്ക്​ ആ​റു ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്ന്​ ലോ​ക​ബാ​ങ്ക്. ​ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​വ​ലോ​ക​ന​മ​നു​സ​രി​ച്ച്​ 7.5 ശ​ത​മാ​ന​മാ​യി​രു​ന്നു പ്ര​തീ​ക്ഷി​ത വ​ള​ർ​ച്ച നി​ര​ക്ക്. ഇ​ത്​ കു​റ​യു​മെ​ന്നാ​ണ്​ പ്ര​വ​ച​നം​. അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ നി​ധി​യു​മാ​യു​ള്ള (ഐ.​എം.​എ​ഫ്) ലോ​ക​ബാ​ങ്കി​​െൻറ വാ​ർ​ഷി​ക യോ​ഗ​ത്തി​ന്​ മു​ന്നോ​ടി​യാ​യി ഞാ​യ​റാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ സൗ​ത്ത്​​ഏ​ഷ്യ ഇ​ക്ക​ണോ​മി​ക്​ ഫോ​ക്ക​സ്​ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്.

തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ്​ രാ​ജ്യ​ത്തി​​െൻറ വ​ള​ർ​ച്ച നി​ര​ക്ക്​ താ​ഴോ​ട്ടു​പോ​കു​​ന്ന​ത്. 2017-18 വ​ർ​ഷ​ത്തി​ൽ 7.2 ശ​ത​മാ​നം വ​ള​ർ​ച്ച നി​ര​ക്കു​ണ്ടാ​യി​രു​ന്ന​ത്​ 2018-19 വ​ർ​ഷ​ത്തി​ൽ 6.9 ആ​യി കു​റ​ഞ്ഞി​രു​ന്നു.

ഇ​താ​ണി​പ്പോ​ൾ ആ​റു ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​യു​ന്ന​ത്. വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ 6.9ഉം ​കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 2.9ഉം ​സേ​വ​ന മേ​ഖ​ല​യി​ൽ 7.5മാ​ണ്​ വ​ള​ർ​ച്ച നി​ര​ക്ക്. 2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​​െൻറ ആ​ദ്യ​പാ​ദ​ത്തി​ൽ രാ​ജ്യ​ത്തെ സ്വ​കാ​ര്യ ഉ​പ​ഭോ​ഗ​ത്തി​ലു​ണ്ടാ​യ വ​ൻ ഇ​ടി​വ്​ വ്യ​വ​സാ​യ-​സേ​വ​ന മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​താ​യും റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, 2021ൽ 6.9​ഉം 2022ൽ 7.2 ​​ശ​ത​മാ​ന​മാ​യും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നി​ര​ക്ക്​ കൈ​വ​രി​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്​​ വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - World Bank Cuts India's Growth Rate Projection To 6 Per Cent-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.