വാഷിങ്ടൺ: 2019-20 സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചനിരക്ക് അഞ്ച് ശതമാനമായിരിക്കുമെ ന്ന് ലോകബാങ്ക് റിപ്പോർട്ട്. എന്നാൽ, അടുത്ത സാമ്പത്തിക വർഷം മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 5.8 ശതമാനത്തിെൻറ വർധന പ്രതീക്ഷിക്കുന്നുണ്ട്. 11 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇന്ത്യയുെട സാമ്പത്തിക വളർച്ച എത്തിനിൽക്കുന്നത്.
ഉൽപാദന മേഖലയുടെയും നിർമാണ മേഖലയുടെയും തളർച്ചയാണ് ഇതിനു കാരണം. ലോക സാമ്പത്തിക മേഖലയുടെ ഭാവിയെക്കുറിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ബംഗ്ലാദേശിെൻറ വളർച്ച ഏഴ് ശതമാനമായിരിക്കുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. അമേരിക്കയുെട വളർച്ച 1.8 ശതമാനത്തിൽ ഒതുങ്ങുമെന്നും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.