വാഷിങ്ടൺ: കോവിഡ് 19 പ്രതിരോധിക്കുന്നതിനായി 12 ബില്യൺ ഡോളറിൻെറ പാക്കേജ് പ്രഖ്യാപിച്ച് ലോകബാങ്ക്. ലോകരാജ്യങ്ങൾക്ക് രോഗപ്രതിരോധത്തിനുള്ള സഹായം നൽകുകയാണ് പ്രധാനലക്ഷ്യം. ലോകബാങ്ക് പ്രസിഡൻറ് ഡേവിഡ് മാൽപാസാണ് പ്രഖ്യാപനം നടത്തിയത്.
കോവിഡ്-19 ദരിദ്ര രാജ്യങ്ങൾക്ക് വലിയ ബാധ്യതയാവും വരുത്തുക. അതുകൊണ്ട് അവർക്ക് ആരോഗ്യ സംവിധാനങ്ങൾ ഏർപ്പെടുത്താൻ കൂടുതൽ ഫണ്ട് ആവശ്യമായി വരും. ഇതിനായാണ് അടിയന്തര സഹായം അനുവദിച്ചതെന്ന് ലോകബാങ്ക് വ്യക്തമാക്കി.
ഇതിൽ 8 ബില്യൺ ഡോളർ സഹായം അഭ്യർഥിച്ച രാജ്യങ്ങൾക്കാവും ആദ്യ ഘട്ടത്തിൽ നൽകുക. പക്ഷേ ഏത് രാജ്യത്തിനാവും ആദ്യം ഫണ്ട് നൽകുകയെന്ന് ലോകബാങ്ക് വ്യക്തമാക്കിയിട്ടില്ല. എബോള, സിക്ക തുടങ്ങിയ രോഗങ്ങൾ വ്യാപിച്ചപ്പോഴും സഹായവുമായി ലോകബാങ്ക് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.