ജനീവ: ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) മേധാവി സ്ഥാനം റോബർട്ടോ അസിവേദോ രാജിവെച്ചു. കോവിഡ് വൈറസ് ബാധ ആഗോള സമ്പദ് വ്യവസ്ഥയെയും വ്യാപാരത്തെയും ആഴത്തിൽ ബാധിച്ച സാഹചര്യത്തിലാണ് അസിവേദോയുടെ രാജി എന്നതാണ് പ്രധാനം.
മെയ് 14ന് ലോക വ്യാപാര സംഘടനയിലെ അംഗങ്ങളുടെ യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 31 വരെ നിലവിലെ പദവിയിൽ അസിവേദോ തുടരുമെന്നും ഡബ്ല്യു.ടി.ഒ വാർത്താകുറിപ്പിൽ അറിയിച്ചു.
രാജി പ്രഖ്യാപനം വ്യക്തിപരമായ തീരുമാനമാണെന്നും സംഘടനയുടെ മികച്ച താൽപര്യത്തിന് യോജിച്ചതാണെന്നും അസിവേദോ വ്യക്തമാക്കി.
62കാരനായ അസിവേദോക്ക് 2021 സെപ്റ്റംബർ വരെ കാലാവധി ഉണ്ടായിരുന്നു. പുതിയ മേധാവിയെ അടുത്ത മാസം തെരഞ്ഞെടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.