ന്യൂഡൽഹി: പൊതുമേഖല ബാങ്കായ എസ്.ബി.ഐ ഏറ്റെടുത്തതിന് പിന്നാലെ യെസ് ബാങ്കിൽ ഐ.പി.ഒ(ഓഹരി വിൽപന) വരുന്നു. ജൂലൈയിൽ യെസ് ബാങ്ക് ഐ.പി.ഒ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ എട്ടിന് തുടങ്ങി 10 വരെയായിരിക്കും ഐ.പി.ഒക്ക് അപേക്ഷിക്കാനുള്ള തീയതി. 15,000 കോടി ഐ.പി.ഒയിലൂടെ സ്വരൂപിക്കുമെന്നാണ് സൂചന.
നിക്ഷേപക സ്ഥാപനങ്ങൾക്ക് ജൂലൈ ഏഴിന് ഐ.പി.ഒയിൽ നിക്ഷേപം നടത്താം. 4,500 കോടിയായിരിക്കും ഇവർക്ക് നിക്ഷേപിക്കാൻ സാധിക്കുക. വെൽത്ത് ഫണ്ട്, മ്യൂചൽഫണ്ട്, പെൻഷൻ ഫണ്ട് തുടങ്ങിയവക്കാവും ഇത്തരത്തിൽ നിക്ഷേപിക്കാൻ സാധിക്കുക. കടുത്ത മൂലധന പ്രതിസന്ധി അഭിമുഖീകരിച്ചതിനെ തുടർന്നാണ് യെസ് ബാങ്ക് ഐ.പി.ഒക്ക് ഒരുങ്ങിയത്.
നിലവിൽ എസ്.ബി.ഐയാണ് യെസ് ബാങ്കിലെ ഏറ്റവും വലിയ ഓഹരി ഉടമ. യെസ് ബാങ്കിലെ 48.21 ശതമാനം ഓഹരിയും എസ്.ബി.ഐയുടെ ഉടമസ്ഥതയിലാണ്. നേരത്തെ ബാങ്കിലെ നിഷ്ക്രിയ ആസ്തിയുടെ മൂല്യം 16 ശതമാനമായി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.