ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തങ്ങളുടെ സേവനം തൽക്കാലം നിർത്തുകയാണെന്ന് ഓൺലൈ ൻ വ്യാപാര സംരംഭകരായ ഫ്ലിപ്കാർട്ടും മിന്ത്രയും. നിത്യോപയോഗ സാധനങ്ങൾ, ശുചീകരണികൾ തുടങ്ങിയ അവശ്യവസ്തുക്കൾ മാത്രമേ നൽകുകയുള്ളൂവെന്ന് ആമസോൺ ഇന്ത്യയും അറിയിച്ചു.
ലോക്ഡൗൺ വേളയിലും ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ഗാർഹിക വസ്തുക്കൾ തുടങ്ങിയ അവശ്യസാധനങ്ങൾ ഇ-കൊമേഴ്‌സ് വഴി വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, ചരക്കുകൾ എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രയാസം കണക്കിലെടുത്താണ് സംരംഭകരുടെ ഈ തീരുമാനമെന്നാണ് സൂചന.
‘ഞങ്ങളുടെ സേവനം താൽകാലികമായി നിർത്തിവയ്ക്കുകയാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കാണ് എല്ലായ്‌പ്പോഴും പരിണന. കഴിയുന്നതും വേഗം നിങ്ങളെ സേവിക്കാൻ മടങ്ങിവരും’ എന്നാണ് ഫ്ലിപ്കാർട്ടിന്റെ മുഖപേജ് തുറക്കുമ്പോൾ പ്രത്യക്ഷപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.