ന്യൂഡൽഹി: രാജ്യത്ത് നിക്ഷേപത്തിന് അനുമതി തേടി ചൈനീസ് കമ്പനികൾ. ഇന്ത്യയിൽ നിക്ഷേപം സാധ്യമാക്കാൻ 200ഓളം ചൈനീസ് കമ്പനികൾ സുരക്ഷ അനുമതിക്കായി കേന്ദ്രആഭ്യന്തര മന്ത്രാലയത്തിെന സമീപിച്ചതായാണ് വിവരം. ഏപ്രിലിൽ അംഗീകരിച്ച പുതിയ നിയമപ്രകാരം ചൈന അടക്കമുള്ള അയൽ രാഷ്ട്രങ്ങളിലെ കമ്പനികൾക്ക് രാജ്യത്ത് നിക്ഷേപം നടത്തണമെങ്കിൽ കേന്ദ്ര സർക്കാരിെൻറ മുൻകൂർ അനുമതി വേണം. കര അതിർത്തി പങ്കിടുന്ന ചൈന, പാകിസ്താൻ, ഭൂട്ടാൻ, മ്യാൻമർ, അഫ്ഗാനിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള കമ്പനികൾക്കാണ് നിയമം ബാധകമാകുക. ഇത്തരത്തിൽ രാജ്യത്ത് നിക്ഷേപം നടത്തുന്നതിനായി 200ഓളം ചൈനീസ് കമ്പനികൾ ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
ചൈനീസ് നിക്ഷേപങ്ങളിൻമേൽ ഇതുവരെ തീർപ്പുകൽപ്പിച്ചിട്ടില്ല. നിക്ഷേപത്തിനുള്ള നിബന്ധനകൾ കർശനമാക്കിയതോടെ കമ്പനികൾ പിൻവാങ്ങാനാണ് സാധ്യതയെന്നാണ് അധികൃതരുടെ അഭിപ്രായം.
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ നടന്ന ചൈനീസ് ആക്രമണത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു. ഇതേ തുടർന്ന് 59 ചൈനീസ് മൈാബൈൽ ആപുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ചൈനക്ക് ഏറ്റവും കൂടുതൽ വിദേശനിക്ഷേപമുള്ള രാജ്യം ഇന്ത്യയാണ്. വർഷങ്ങൾ നീണ്ട വ്യാപാര ബന്ധത്തിനായിരുന്നു ഇതോടെ വിള്ളൽ വീണത്.
നേരത്തേ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള നിക്ഷേപങ്ങൾക്കും പ്രതിരോധം, മാധ്യമം, വാർത്താവിനിമയം, സാറ്റൈലറ്റ്, സ്വകാര്യ സുരക്ഷ ഏജൻസി, വ്യോമയാന മേഖല, ഖനനം എന്നീ മേഖലകളിലെ നിക്ഷേപങ്ങൾക്കും മാത്രം മുൻകൂർ അനുമതി തേടിയാൽ മതിയായിരുന്നു.
എന്നാൽ ഏപ്രിൽ 18ന് പുറപ്പെടുവിച്ച കേന്ദ്രസർക്കാർ വിദേശനിക്ഷേപ നയപ്രകാരം കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ള എല്ലാ നിക്ഷേപങ്ങൾക്കും മുൻകൂർ അനുമതി വാങ്ങണമെന്ന് അറിയിക്കുകയായിരുന്നു. കോവിഡ് 19നെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി ഇന്ത്യൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.