ന്യൂഡൽഹി: എറിക്സൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിെൻറ കടം വീട്ടാത്തതിന് അനിൽ അംബാനി യുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻസിന് (ആർകോം) സുപ്രീംകോടതി നോട്ട ിസ്. നാലാഴ്ചക്കകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് ആർ.എഫ്. നര ിമാൻ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്. 118 കോടി രൂപ ഇപ്പോൾ നൽകാൻ തയാറാണെന്ന് റിലയൻസ് അഭിഭാഷകരായ കപിൽ സിബലും മുകുൾ രോഹതഗിയും ബോധിപ്പിച്ചപ്പോൾ, 550 കോടി രൂപയാണ് കിട്ടാനുള്ളതെന്നും അത് പൂർണമായും നൽകണമെന്നും എറിക്സണിെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ആർകോം ചെയർമാൻ അനിൽ അംബാനി, റിലയൻസ് ടെലികോം ചെയർമാൻ സതീഷ് സേഥ്, റിലയൻസ് ഇൻഫ്രാടെൽ ചെയർപേഴ്സൻ ഛായ വിരാനി എന്നിവർ രാജ്യത്തിനു പുറത്തു പോകുന്നത് വിലക്കണമെന്നും ഇവർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുത്ത് പണം തിരിച്ചടക്കുന്നതുവരെ തടവിൽ പാർപ്പിക്കണമെന്നും എറിക്സണിെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഡിസംബർ 15നകം എറിക്സണിെൻറ കുടിശ്ശിക തീർക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ 23ന് സുപ്രീംകോടതി ആർകോമിനോട് നിർദേശിച്ചിരുന്നു. ഇത് അവസാന അവസരമായിരിക്കുമെന്നും അന്ന് കോടതി ഒാർമിപ്പിക്കുകയുണ്ടായി. ഡിസംബർ 15ന് പണം നൽകിയില്ലെങ്കിൽ ആർകോമിനെതിരെ വീണ്ടും കോടതിയലക്ഷ്യ അപേക്ഷ നൽകാമെന്നും കോടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.