ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ സാേങ്കതിക രംഗത്ത് 75,000 കോടിയുടെ നിക്ഷേപവുമായി ഗൂഗ്ൾ. ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി നേരന്ദ്രമോദിയുെട ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിനെ പിന്തുണക്കുന്നതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യൻ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തായി ഗൂഗ്ൾ 75,000 കോടി വാഗ്ദാനം ചെയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിനെ പിന്തുണക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങളോടൊപ്പം പങ്കുചേർന്നതിന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനും ഡോ. രമേശ് പൊക്രിയാൽ നിഷാങ്കിനും നന്ദി അറിയിക്കുന്നു’ -ഗൂഗ്ൾ സി.ഇ.ഒ ട്വീറ്റ് ചെയ്തു.
Today at #GoogleForIndia we announced a new $10B digitization fund to help accelerate India’s digital economy. We’re proud to support PM @narendramodi’s vision for Digital India - many thanks to Minister @rsprasad & Minister @DrRPNishank for joining us. https://t.co/H0EUFYSD1q
— Sundar Pichai (@sundarpichai) July 13, 2020
അടുത്ത അഞ്ച് -ആറ് വർഷത്തിനുള്ളിൽ ഡിജിറ്റൽ സാേങ്കതിക രംഗത്ത് 75,000 കോടി രൂപയുടെ നിക്ഷേപം ഗൂഗ്ൾ സാധ്യമാക്കും. ഒാഹരി, പങ്കാളിത്തം, അടിസ്ഥാന സൗകര്യവികസനം, ഇക്കോസിസ്റ്റം എന്നിവയിലാകും ഗൂഗ്ളിെൻറ നിക്ഷേപം. ജൂണിൽ ഇന്ത്യയിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് നിയന്ത്രണങ്ങളിൽ വൻതോതിൽ ഇളവുകൾ അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.