മുംബൈ: സി.ബി.െഎയെ വിമർശിച്ച് വായ്പ തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യ. സി.ബി.െഎയുടെ കണ്ടെത്തൽ ഞെട്ടലുണ്ടാക്കി. അതെല്ലാം തെറ്റാണ്. ചില ഉയർന്ന പൊലീസുകാർക്ക് മാത്രമേ വ്യവസായ മേഖലയെ കുറിച്ചും സാമ്പത്തിക മേഖലയെ കുറിച്ചും അറിയുകയുള്ളു എന്നും മല്യ ട്വിറ്ററിൽ കുറിച്ചു.
Am shocked at CBI allegations.All false and misconceived to say the least What do a bunch of elite Police know about business and Economics?
— Vijay Mallya (@TheVijayMallya) February 3, 2017
മാധ്യമങ്ങളെയും രൂക്ഷ ഭാഷയിൽ മല്യ വിമർശിച്ചു. മാധ്യമങ്ങൾ അവസരം നന്നായി ഉപയോഗിച്ചു. താൻ ഇപ്പോൾ ഒരു ഫുട്ബാൾ. യു.പി.എയും എൻ.ഡി.എയുമാണ് ഇരു വശത്തുമുള്ള ടീമുകൾ. എന്നാൽ ഇൗ കളിയിൽ റഫറിയില്ലെന്നും മല്യ പറഞ്ഞു.
Media happily being used as the pitch. I am the football. Two fiercely competitive teams NDA versus UPA playing.Unfortunately no Referees.
— Vijay Mallya (@TheVijayMallya) February 3, 2017
മല്യക്ക് വായ്പകൾ അനുവദിക്കുന്നതിനായി ധനകാര്യ മന്ത്രാലയത്തിലെ പല ഉദ്യോഗസ്ഥരും ഇടപ്പെട്ടു എന്നാണ് ആരോപണം . ഇതിെൻറ പശ്ചാത്തലത്തിൽ മല്യക്കെതിരായ സി.ബി.െഎ അന്വേഷണം ധനമന്ത്രാലയത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇൗ വിഷയത്തിലാണ് പ്രതികരണവുമായി മല്യ ട്വിറ്ററിൽ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.