മല്യയെ വിട്ടുനൽകണമെന്ന അ​പേക്ഷ ഇന്ത്യ ബ്രിട്ടന്​ കൈമാറി

ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന്​ വൻ തുക വായ്​പയെടുത്ത്​ തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ്​ മല്യയെ വിട്ടു നൽകണമെന്ന അപേക്ഷ വിദേശകാര്യ മന്ത്രാലയം ബ്രിട്ടന്​ കൈമാറി. സി.ബി.​െഎയുടെ അപേക്ഷ പരിഗണിച്ചാണ്​ വിദേശകാര്യ മന്ത്രാലയത്തി​െൻറ നടപടി.

വിജയ്​ മല്യയെ വിട്ടു കിട്ടുന്നതിനുള്ള അപേക്ഷ ബ്രിട്ടന്​ കൈമാറിയതായി വിദേശകാര്യ മന്ത്രാലയത്തി​െൻറ വക്​താവ്​ വികാസ്​ സ്വരൂപ്​ പറഞ്ഞു. ലളിത്​ മോഡിയെ വിട്ടു കിട്ടുന്നതിനായും ഇത്തരത്തിൽ അപേക്ഷ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ വിജയ്​ മല്യക്കെതിരെ മുംബൈയിലെ സി.ബി.​െഎ കോടതി ജാമ്യമില്ല വാറണ്ട്​ പുറപ്പിടുവിച്ചിരുന്നു. ഇന്ത്യയി​ലെ വിവിധ ബാങ്കുകളിൽ നിന്ന്​ 9,000 കോടി രൂപയാണ്​ വിജയ്​ മല്യ വായ്​പയെടുത്തത്​.

Tags:    
News Summary - India hands over extradition request for Mallya to the UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.