ബംഗളൂരു: ഇന്ത്യയിലെ മുൻനിര െഎ.ടി കമ്പനിയായ ഇൻഫോസിസിെൻറ ലാഭത്തിൽ കുറവ്. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ ഇൻഫോസിസിെൻറ ലാഭം 3,603 കോടിയായി . കഴിഞ്ഞ വർഷം ഇൻഫോസിസിെൻറ ലാഭം 3,708 കോടിയായിരുന്നു. 2.8 ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയിരിക്കുക്കത്. 13,000 കോടി രൂപ ഒാഹരി ഉടമകൾക്ക് ഇൻഫോസിസ് ഡിവിഡൻറായി നൽകണം.
അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികളാണ് ലാഭം കുറയുന്നതിന് കാരണമെന്ന് ഇൻഫോസിസ് സി.ഇ.ഒ വിശാൽ സിക്ക പ്രതികരിച്ചു. എന്നാൽ കമ്പനിയുടെ ആകെ വരുമാനത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 17,120 കോടിയാണ് ഇൻഫോസിസിെൻറ ആകെ വരുമാനം. 2015-2016 സാമ്പത്തിക വർഷത്തിൽ 16,550 കോടിയായിരുന്നു ഇൻഫോസിസിെൻറ ആകെ വരുമാനം.
അടുത്ത വർഷം ലാഭത്തിൽ 6.5 മുതൽ 8.5 ശതമാനം വരെ വർധന ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഇൻഫോസിസ് കണക്ക് കൂട്ടുന്നത്. രവി വെങ്കിടേശനെ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായി നിയമിക്കാനും ഇൻഫോസിസ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.