മുംബൈ: പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ ഇൻഫോസിസിെൻറ മൂന്നാം പാദ ലാഭത്തിൽ വർധന. ലാഭത്തിൽ 7 ശതമാനത്തിെൻറ വർധനയുണ്ടായതായി ഇൻഫോസിസ് അറിയിച്ചു. ഡിസംബർ മാസത്തിൽ അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ 3,708 കോടി രൂപയാണ് ഇൻഫോസിസിെൻറ ആകെ ലാഭം. രണ്ടാം പാദത്തിൽ ഇത് 3,606 കോടി രൂപയായിരുന്നു.
തിരിച്ചടികൾക്കിടയിലും മികച്ച ലാഭം ഉണ്ടാക്കാൻ കഴിഞ്ഞതായി ഇൻഫോസിസ് സി.ഇ.ഒ വിശാൽ ശിഖ പറഞ്ഞു. ഇൻഫോസിസിെൻറ മുഖ്യ എതിരാളിയായ ടി.സി.എസിെൻറ ലാഭത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2.9 ശതമാനത്തിെൻറ വർധനയാണ് ടി.സി.എസിന് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ ലാഭം 6,432 കോടിയിൽ നിന്ന് 6,778 കോടിയായാണ് വർധിച്ചു.
എന്നാൽ നാലാം പാദം സോഫ്റ്റ്വെയർ കമ്പനികളെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞതാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ജനുവരി 20ന് അമേരിക്കയുടെ പ്രസിഡൻറായി ചുമതലയേൽക്കുന്ന ഡൊണൾഡ് ട്രംപിെൻറ നടപടികൾ ഇന്ത്യൻ സോഫ്റ്റ്വെയർ മേഖലക്ക് നിർണായമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.