മുംബൈ: മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്ഫോമിലേക്ക് വീണ്ടും നിക്ഷേപ ഒഴുക്ക്. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറൽ കോർപറേഷൻെറ ഭാഗമായ ഇൻറൽ കാപിറ്റൽ 1894.50 കോടി ജിയോയിൽ നിക്ഷേപിച്ചതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസിൻെറ ടെലികോം യൂനിറ്റായ ജിയോയിൽ 0.34 ശതമാനം ഒാഹരി ഇൻറൽ കാപിറ്റലിന് സ്വന്തമായി.
നേരത്തേ ആഗോള നിക്ഷേപകരായ ഫേസ്ബുക്ക്, സിൽവർ ലേക്ക്, വിസ്ത ഇക്വിറ്റി പാർട്നേർസ്, ജനറൽ അറ്റ്ലാൻഡിക്, കെ.കെ.ആർ, മുബാദല, എ.ഡി.ഐ.എ, ടി.പി.ജി, എൽ കാറ്റർടോൺ, പി.ഐ.എഫ് തുടങ്ങിയവ ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു. നിക്ഷേപ സമാഹരണത്തിലൂടെ ജിയോക്ക് ഇതുവരെ 1.17 ലക്ഷം കോടിയാണ് ലഭിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസ് കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയെന്ന് ചെയർമാൻ മുകേഷ് അംബാനിയുടെ പ്രഖ്യാപനത്തിന് രണ്ടാഴ്ചക്ക് ശേഷമാണ് പുതിയ നിക്ഷേപം. 388 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിൽ ഉടനീളം ഡിജിറ്റൽ സേവനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സാങ്കേതിക പ്ലാറ്റ്ഫോമാണ് ജിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.