ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എൽ) ചെയർമാൻ മുകേഷ് അംബാനി സ്വന്തം കമ്പനിയിൽ ഓഹരി നിക്ഷേപം വർധിപ്പിച്ചു. ഭാര്യ നിത അംബാനിയും ഇവരുടെ മൂന്നുമക്കളും നിക്ഷേപം കൂട്ടിയിട്ടുണ്ട്. അതേസമയം, കമ്പനിയുടെ പ്രമോട്ടർമാരായ ഇവരുടെ ആകെ ഓഹരി 47.45 ശതമാനത്തിൽ തുടരും.
റിലയൻസിലെ മറ്റ് പ്രമോട്ടർമാരായ ദേവർഷി കമേർഷ്യൽസ്, തത്വം എൻറർപ്രൈസസ്, സമർജിത് എൻറർപ്രൈസസ് കമ്പനികൾ അവരുടെ ഓഹരിയിൽനിന്നുള്ള ഒരുഭാഗം കൈമാറിയതാണ് മുകേഷ് അംബാനി വാങ്ങിയത്. ഇതോടെ അംബാനിയുടെ വ്യക്തിഗത ഓഹരികൾ 72.31 ലക്ഷത്തിൽനിന്ന് 75 ലക്ഷമായി ഉയർന്നു.
നിത അംബാനി, ഇരട്ട മക്കളായ ആകാശ്, ഇഷ, ഇളയമകൻ ആനന്ദ് എന്നിവരും ഓഹരികളുടെ എണ്ണം 75 ലക്ഷമാക്കി ഉയർത്തി. രണ്ടുലക്ഷം ഓഹരികൾ മാത്രം കൈവശമുണ്ടായിരുന്ന ആനന്ദ് ഒറ്റയടിക്കാണ് 75 ലക്ഷമാക്കിയത്. ഇതാദ്യമായാണ് അംബാനിയും കുടുംബാംഗങ്ങളും കമ്പനിയിൽ തുല്യ ഓഹരി ഉടമകളാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.