ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ ഇളവുകളുമായി കേന്ദ്ര സർക്കാർ. ഇന്ത്യൻ കമ്പനികൾക്കുള്ള കോർപ റേറ്റ് നികുതി കുറച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മറ്റു ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ഇന്ത്യൻ കമ്പനികൾക്ക് കോർപറേറ്റ് നികുതി 22 ശതമാനമായാണ് കുറച്ചത്. സെസും സർചാർജുകളടക്കം 25.17 ശതമാനം നികുതി അടച്ചാൽ മതി. നേരത്തെ 30 ശതമാനമായിരുന്നു ഇത്.
മേക്ക് ഇൻ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്താൻ ഉൽപാദന മേഖലയിലെ പുതിയ കമ്പനികൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കുന്ന കമ്പനികൾ 2023 വരെ 15 ശതമാനം നികുതി നൽകിയാൽ മതിയെന്നും ധനമന്ത്രി അറിയിച്ചു.
ജി.എസ്.ടി കൗൺസിൽ യോഗത്തിന് മുന്നോടിയായാണ് ധനമന്ത്രി വാർത്താ സമ്മേളനം വിളിച്ചത്. യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനങ്ങൾക്ക് അംഗീകാരമുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.