ടാറ്റ കെമിക്കൽസിൽ നിന്നും നുസ്​ലി വാഡിയ പുറത്ത്​

മുംബൈ: നുസ്​ലി വാഡിയയെ ടാറ്റ കെമിക്കൽസി​െൻറ സ്വന്ത്ര ഡയറക്​ടർ സ്​ഥാനത്ത്​ നിന്ന്​ നീക്കി. ഒാഹരി ഉടമകളുടെ വോട്ടിങിന്​ ശേഷമാണ്​ വാഡിയയെ പുറത്താക്കാൻ തീരുമാനിച്ചത്​.  ഒാഹരി ഉടമകളിൽ 75.67 ശതമാനം പേരും വാഡിയയെ മാറ്റുന്നതിനുള്ള പ്രമേയത്തിന്​ അനുകൂലമായി വോട്ടു ചെയ്​തു.

ആകെയുള്ള  25.48 കോടി വോട്ടുകളിൽ 14.91 കോടി വോട്ടുകൾ മാത്രമേ പോൾ ചെയ്​തുള്ളു. ഇതിൽ 11.28 കോടി വോട്ടുകളും പ്രമേയത്തിന്​ അനുകൂലിച്ചപ്പോൾ 3.62 കോടി വോട്ടുകൾ ഇതിനെ എതിർത്തു. യോഗത്തിൽ  എസ്​.പദ്​മനാഭനെ കമ്പനിയുടെ ഡയ്​ക്​ടറായും തെരഞ്ഞെടുത്തു.

കഴിഞ്ഞ മാസം മിസ്​ട്രിയെയും വാഡിയയെയും മാറ്റുന്നത്​ സംബന്ധിച്ച്​ തീരുമാനമെടുക്കനായി ടാറ്റ കെമിക്കൽസി​െൻറ ഒാഹരി ഉടമകളുടെ യോഗം വിളിക്കാൻ ടാറ്റ ഗ്രൂപ്പ്​ തീരുമാനിച്ചിരുന്നു.  ഇൗ യോഗത്തിനൊടുവിലാണ്​ ഇപ്പോൾ നുസ്​ലി വാഡിയയെ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്​.

35 വർഷമായി ടാറ്റ കെമിക്കൽസി​െൻറ സ്വതന്ത്ര ഡയറക്​ടറാണ്​ നുസ്​ലി വാഡിയ. നേരത്തെ രത്തൻ ടാറ്റക്കെതിരെ  നുസ്​ലി വാഡിയ മാനനഷ്​ടക്കേസ്​ ഫയൽ ചെയ്​തിരുന്നു. തന്നെ മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തിൽ അപകീർത്തിപരമായ പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന്​ ആരോപിച്ചായിരുന്നു കേസ്​.

Tags:    
News Summary - Nusli Wadia Voted Out as Independent Director of Tata Chemicals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.