മുംബൈ: വ്യവസായി നുസ്ലി വാഡിയയെ ടാറ്റ സ്റ്റീലിെൻറ സ്വതന്ത്ര ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. ഒാഹരി ഉടമകളുടെ യോഗത്തിന് ശേഷമാണ് നുസ്ലി വാഡിയയെ മാറ്റാനുള്ള തീരുമാനമെടുത്തത്. 90 ശതമാനം ഒാഹരി ഉടമകളും വാഡിയയെ മാറ്റുന്നതിന് അനുകൂലമായി വോട്ട് ചെയ്തു.
വോട്ടിങിനെ സംബംന്ധിച്ച വിവരങ്ങൾ ഇന്ന് ടാറ്റ ഗ്രൂപ്പ് ഒാഹരി വിപണികളിൽ അറിയിച്ചു. ബുധനാഴ്ച ഒാഹരി ഉടമകളുടെ അസാധാരണ യോഗത്തിന് ശേഷമാണ് വാഡിയയെ മാറ്റുന്നതിനുള്ള തീരുമാനമെടുത്തത്.
ആകെയുള്ള 62.55 കോടി വോട്ടുകളിൽ 56.79 കോടി വോട്ടുകളും വാഡിയക്കെതിരെയായിരുന്നുവെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. അതായത് എകദേശം 90.80 ശതമാനം വോട്ടുകളും വാഡിയക്കെതിരായി. പ്രമോട്ടർമാരിൽ 100 ശതമാനവും വാഡിയയെ മാറ്റുന്നതിന് അനുകൂലമായി വോട്ട് ചെയ്തു എന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു സൈറസ് മിസ്ട്രിയെ ടാറ്റ ഗ്രൂപ്പിെൻറ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇപ്പോൾ വാഡിയയുടെയും പുറത്താക്കലിന് വഴിവെച്ചതെന്നാണ് സൂചന. തന്നെ ടാറ്റ സ്റ്റീലിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങൾ നടത്തുന്നതായി നുസ്ലി വാഡിയ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.