ലണ്ടൻ: ചൈനീസ് ആപ്പെന്ന പേരിൽ ഇന്ത്യയിൽ വിലക്ക് വന്നതിന് പിന്നാലെ ആസ്ഥാനം മാറ്റാനൊരുങ്ങി ടിക്ടോക്. ചൈനയിൽനിന്ന് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റുന്നതിെൻറ ചർച്ചകൾ യു.കെ സർക്കാരുമായി പുരോഗമിക്കുന്നതായാണ് വിവരം. ആസ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയതായും അന്തിമ തീരുമാനമായില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു. മറ്റു സ്ഥലങ്ങളും പരിഗണിക്കുന്നതായാണ് വിവരം.
നേരത്തേ വാൾട്ട് ഡിസ്നിയിൽ നിന്നെത്തിയ കെവിൻ മേയർ സി.ഇ.ഒ ആയി ചുമതലയേറ്റതിന് പിന്നാലെ ബൈറ്റ്ഡാൻസ് അധികാരകേന്ദ്രം മാറ്റുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ടിക്ടോകിെൻറ ഉടമസ്ഥ സ്ഥാപനമാണ് ബൈറ്റ്ഡാൻസ്. കാലിഫോർണിയ മൗണ്ടൻ വ്യൂവിലെ ടിക്ടോകിെൻറ ഗവേഷണ വികസന എൻജിനീയറിങ് പ്രവർത്തനങ്ങൾ വിപുലമാക്കുകയും ചെയ്തിരുന്നു. എന്നാൽ യു.എസിെൻറ ടിക്ടോക്, ചൈനീസ് വിരോധം പ്രവർത്തനങ്ങൾ ഇവിടെ കേന്ദ്രീകരിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കും.
ടിക്ടോക് വ്യക്തികളുടെ വിവരങ്ങൾ ചോർത്തുകയും ചൈനക്ക് കൈമാറുകയും െചയ്യുന്നുവെന്ന് ട്രംപ് ഭരണകൂടം നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് ലണ്ടൻ തന്നെ ആസ്ഥാനമായി തെരഞ്ഞെടുക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി ലണ്ടനിലെയും ചൈനക്ക് പുറത്തുള്ള മറ്റ് പ്രധാന ടിക്ടോക് ആസ്ഥാനങ്ങളിലും കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതടക്കം നടപടികൾ സ്വീകരിച്ചിരുന്നു. അതേസമയം ടിക്ടോക് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റുന്നതുമായി യു.കെ സർക്കാരുമായി നടത്തുന്ന ചർച്ച അവസാനിപ്പിച്ചതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.