വാഷിങ്ടൺ: യൂബർ സി.ഇ.ഒ ട്രാവിസ് കലാനിക് ട്രംപിെൻറ ഉപദേശക സ്ഥാനം ഒഴിഞ്ഞു. വ്യാപര മേഖലയെ കുറിച്ച് ട്രംപിന് ഉപദേശം നൽകുന്ന സമിതിയിലാണ് കലാനിക് അംഗമായിരുന്നത്. ട്രംപിെൻറ കുടിറ്റേ വിലക്കിനെതിരെ വൻതോതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂബർ സി.ഇ.ഒ തീരുമാനം.
യൂബർ ടാക്സിയിയലടക്കം അമേരിക്കയിലെ നിരവധി കമ്പനികളിൽ കുടിയേറ്റക്കാർ തൊഴിലെടുക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കമ്പനിയുടെ സി.ഇ.ഒ ട്രംപിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് ശരിയല്ലെന്നായിരുന്നു ട്രംപിനെതിരെ സമരം നടത്തുന്ന പ്രക്ഷോഭികാരികളുടെ നിലപാട്.
ഉപദേശക സമിതിയിൽ അംഗമായതോടെ ട്രംപിെൻറ നയങ്ങളെ താൻ അംഗീകരിക്കുന്നുവെന്ന് അർഥമില്ല. പലരും താൻ ഉപദേശക സമിതിയിൽ അംഗമായതിനെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും യൂബർ സി.ഇ.ഒ പ്രതികരിച്ചു. പിന്നീട് കലാനിക് ട്രംപിെൻറ ഉപദേശക സ്ഥാനം ഒഴിഞ്ഞതായുള്ള വാർത്ത യൂബർ ഒൗദ്യോഗികമായി സ്ഥിരീകരിച്ചു.
എഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും അഭയാർഥികൾക്കും ട്രംപ് വിലക്കേർപ്പെടുത്തിയതോടെ കടുത്ത സമർദ്ദമാണ് കലാനികിന് നേരിടേണ്ടി വന്നത്. അദ്ദേഹം ട്രംപിെൻറ ഉപദേശക സമിതിയിൽ പുറത്ത് വരണമെന്ന് ട്രംപിനെതിരായ പ്രക്ഷോഭം നടത്തുന്നവർ ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു. ട്രംപിെൻറ കുടിയേറ്റ വിലക്കിനെതിരെ അമേരിക്കയിലെ കോർപ്പറേറ്റ് കമ്പനികൾ വൻ വിമർശനമാണ് ഉയർത്തിയത്. ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികൾ ട്രംപിെൻറ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ യൂബർ സി.ഇ.ഒയുടെ തീരുമാനത്തോട് പ്രതികരിക്കാൻ വൈറ്റ് ഹൗസ് ഇനിയും തയറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.