ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയെ സ്വന്തമാക്കാൻ ടാറ്റ ഗ്രൂപ്പും ശ്രമിക്കുന്നതായി വാർത്ത. വിമാന കമ്പനിയുടെ ഒാഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ ടാറ്റ ഗ്രൂപ്പ് മോദി സർക്കാറുമായി ആരംഭിച്ചതായി ഇ.ടി നൗ റിപ്പോർട്ട് ചെയ്യുന്നു.
ടാറ്റയുടെ തലവൻ ഇ.ചന്ദ്രശേഖരനെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എയർ ഇന്ത്യയിലെ 51 ശതമാനം ഒാഹരികൾ വാങ്ങാനാണ് ടാറ്റയുടെ പദ്ധതി. നിലവിൽ നഷ്ടത്തിൽ പ്രവർത്തനം നടത്തുന്ന എയർ ഇന്ത്യയെ ഒാഹരികൾ വിൽക്കാൻ നീതി ആയോഗ് ശിപാർശ സർക്കാറിന് നൽകിയിരുന്നു. എയർ ഇന്ത്യയുടെ ഒാഹരികൾ വിൽക്കുമെന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും പറഞ്ഞിരുന്നു.എയർ ഇന്ത്യയെ സർക്കാർ പൂർണമായും സ്വകാര്യവൽക്കരിക്കുകയാണെങ്കിൽ സിംഗപ്പൂർ എയർലൈൻസിെൻറ സഹകരണത്തോടെ മുഴുവൻ ഒാഹരികളും വാങ്ങാനും ടാറ്റക്ക് പദ്ധതിയുണ്ട്.
1932ൽ ജെ.ആർ.ഡി ടാറ്റയുടെ നേതൃത്വത്തിൽ തുടങ്ങിയ ടാറ്റ എയർലൈൻസാണ് സ്വാതന്ത്ര്യാനന്തരം 1948ലാണ് എയർ ഇന്ത്യയായി മാറിയത്. 118 വിമാനങ്ങളുമായി ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളിലൊന്നാണ്എയർ ഇന്ത്യ. ന്യൂയോർക്ക്, ലണ്ടൻ, ചിക്കാഗോ തുടങ്ങിയ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് എയർ ഇന്ത്യ സർവീസുകൾ നടത്തുന്നുണ്ട്. അഭ്യന്തര വിമാന സർവീസിെൻറ 14 ശതമാനവും ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസിെൻറ 75 ശതമാനവും എയർ ഇന്ത്യയുടെ കൈയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.