സെക്കൻഡിൽ ആപ്പിളുണ്ടാക്കുന്നത് 1.5 ലക്ഷം രൂപ; ടെക് കമ്പനികളുടെ വരുമാനമറിയാം

ന്യൂഡൽഹി: ലോകത്തെ ഏറ്റവും പ്രമുഖമായ ടെക് കമ്പനിയാണ് ആപ്പിൾ. ഒരു സെക്കൻഡിൽ 1.5 ലക്ഷം രൂപയാണ് ആപ്പിൾ ഉണ്ടാക്കുന്നത്. ഒരു ദിവസത്തെ ആപ്പിളിന്റെ വരുമാനം 1,282 കോടിയാണ്. ആപ്പിളിന് പിന്നിൽ വരുമാന കണക്കിൽ മൈക്രോസോഫ്റ്റും ഗൂഗ്ളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റുമാണ്. വാരൻ ബഫറ്റിന്റെ ഉടമസ്ഥതയിലുളള ബെർക്കിഷെയർ ഹാത്ത്വേയാണ് നാലാം സ്ഥാനത്ത്.

രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് സെക്കൻഡിൽ 1.14 ലക്ഷം രൂപയും വരുമാനമുണ്ടാക്കുന്നു. അക്കൗണ്ടിങ് ​സോഫ്റ്റ്​വെയർ കമ്പനിയായ തിപാൽറ്റിയാണ് കമ്പനികളുടെ വരുമാനം സംബന്ധിച്ച പഠനം നടത്തിയത്.

ഒരു യു.എസ് പൗരൻ ഒരു വർഷത്തിൽ ശരാശരിയുണ്ടാക്കുന്നതിലും കൂടുതലാണ് ആപ്പിളിന്റേയും മൈക്രോസോഫ്റ്റിന്റേയുമെല്ലാം ഒരു മണിക്കൂറിലെ വരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.      

Tags:    
News Summary - 1.5 lakh rupees to make an apple per second; Know the revenue of tech companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.