ഹൈഡ്രജനിൽ കണ്ണുവെച്ച് 20,000 കോടിയുടെ ഓഹരി വിൽപനക്കൊരുങ്ങി അദാനി; കടംവീട്ടുകയും ലക്ഷ്യം

മുംബൈ: 20,000 കോടിയുടെ ഓഹരി വിൽപനക്ക് ഒരുങ്ങി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. ​ഫോളോ-ഓൺ പബ്ലിക് ഓഫറിലൂടെയാണ് ഓഹരി വിൽപന. ജനുവരി 27ന് തുടങ്ങുന്ന എഫ്.പി.ഒ ജനുവരി 31ന് അവസാനിക്കും. ജനുവരി 25ന് നിക്ഷേപകർക്ക് ഓഹരി വിൽപനക്കായി അപേക്ഷിക്കാം.

ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന പണത്തിൽ നിന്നും 10,900 കോടി ഗ്രീൻ ഹൈഡ്രജൻ പ്രൊജക്ടിന്റെ വികസനത്തിനായി ഉപയോഗിക്കും. എയർപോർട്ട്, എക്സ്പ്രസ് വേ എന്നിവയുടെ നിർമ്മാണത്തിനായും പണം വിനിയോഗിക്കും. വായ്പകളുടെ തിരിച്ചടവിനായി 4,165 കോടിയും വിനിയോഗിക്കും. അദാനി എയർപോർട്ട് ഹോൾഡിങ്, അദാനി റോഡ് ട്രാൻസ്​പോർട്ട് ലിമിറ്റഡ്, മുന്ദ്ര സോളാർ ലിമിറ്റഡ് എന്നിവയുടെ കടം വീട്ടാനായാണ് തുക വിനിയോഗിക്കുക.

3,112 മുതൽ 3276 വരെയാണ് ഓഹരികൾക്ക് നിശ്ചയിച്ചിരിക്കുന്ന പ്രൈസ് ബാൻഡ്. അദാനി എന്റർപ്രൈസ് ബുധനാഴ്ച 3,584 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ അദാനി ഓഹരികൾക്ക് എട്ട് മുതൽ 13 ശതമാനം വരെ വിലക്കുറവിലാണ് എഫ്.പി.ഒയിൽ നൽകുന്നത്. അദാനി എൻറർപ്രൈസ് ഓഹരികളുടെ വില 130 ശതമാനമാണ് 2022ൽ ഉയർന്നത്.

Tags:    
News Summary - Adani Enterprises' Rs 20,000-cr FPO from Jan 27-31; price band fixed at Rs 3,112-Rs 3,276

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.