ഉത്സവകാല വിൽപന: ആമസോണും ഫ്ലിപ്​കാർട്ടും നാല്​ ദിവസത്തിൽ നേടിയത്​ 26,000 കോടി

മുംബൈ: ഉത്സവകാല വിൽപനയുടെ ആദ്യ നാല്​ ദിവസങ്ങളിൽ ഇ-കോമേഴ്​സ്​ ഭീമൻമാരായ ആമസോണും ഫ്ലിപ്​കാർട്ടും കൂടി നേടിയത്​ 26,000 കോടി. കൺസൾട്ടൻറുമാരായ ഫോർസ്​റ്ററി​െൻറയും റെഡ്​ഷീറി​െൻറയും വിലയിരുത്തലിൽ ഒക്​ടേബാർ 15 മുതൽ 22 വരെയുള്ള ഉത്സവകാല വിൽപന കാലയളവിൽ ആമസോണും ഫ്ലിപ്​കാർട്ടും കൂടി 4.7 ബില്യൺ ഡോളർ നേടും.

വിൽപനയുടെ ആദ്യദിവസങ്ങളിൽ ആളുകൾ വലിയ രീതിയിൽ സാധനങ്ങൾ വാങ്ങി. പുതിയ ഉൽപനങ്ങളുടെ ലോഞ്ചുകളും വിൽപന കൂടാൻ സഹായിച്ചുവെന്ന്​ ആമസോൺ ഇന്ത്യ വൈസ്​​ പ്രസിഡൻറ്​ മനീഷ്​ തിവാരി പറഞ്ഞു.1,100ഓളം പുതിയ ഉൽപനങ്ങളാണ്​ ആമസോണിലൂടെ പുറത്തിറക്കിയത്​. സാംസങ്​, ആപ്പിൾ, ഷവോമി, വൺ പ്ലസ്​, അസൂസ്​, ലെനാവോ, എച്ച്​.പി, എൽ.ജി, വേൾപൂൾ, ബജാജ്​ എന്നി കമ്പനികളുടെ പുതിയ ഉൽപന്നങ്ങൾ ആമസോണിൽ വിൽപനക്കെത്തിയെന്നും മനീഷ്​ തിവാരി വ്യക്​തമാക്കി.

ഉത്സവാകാല വിൽപനയിൽ ഇലക്​ട്രിക്​ ഉൽപനങ്ങളാണ്​ അധികമായി വിറ്റുപോ​യതെന്ന്​ ഫ്ലിപ്​കാർട്ട്​ വക്​താവും പറഞ്ഞു. ലാപ്​ടോപ്​, ടെലിവിഷനുകൾ, ഐ.ടി ആക്​സസറീസ്​ തുടങ്ങിയവക്കെല്ലാം വൻ ഡിമാൻഡായിരുന്നു. വീട്ടിലിരുന്ന്​ ജോലി സംവിധാനം വ്യാപകമാക്കപ്പെട്ടതോടെ ഐ.ടി ആക്​സസറീസി​െൻറ വിൽപന ഉയർന്നതായും അദ്ദേഹം പറഞ്ഞു.

2019ൽ ആറ്​ ദിവസമായിരുന്നു ഓൺലൈൻ ഷോപ്പിങ്​ സൈറ്റുകളിലെ ഉത്സവകാല വിൽപന. അന്ന്​ 20,000 കോടിയുടെ സാധനങ്ങളാണ്​ വിറ്റുപോയത്​. 

Tags:    
News Summary - Amazon, Flipkart combined festive sales hit $3.5 billion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.