ബംഗളൂരു: ഇ കൊമേഴ്സ് സ്ഥാപനമായ ആമസോൺ ഇന്ത്യ മരുന്ന് വിതരണത്തിനായി ആമസോൺ ഫാർമസി ആരംഭിക്കുന്നു. കോവിഡ് 19 നെ തുടർന്നുണ്ടായ ലോക്ഡൗണിലും അതിനുേശഷവും ഓൺലൈൻ മരുന്ന് വിൽപ്പനയിൽ വമ്പൻ കുതിച്ചുചാട്ടമുണ്ടായിരുന്നു. ഇതേതുടർന്നാണ് രാജ്യത്ത് ഓൺലൈൻ മരുന്ന് വിതരണം ആരംഭിക്കാൻ വ്യാപാര ഭീമൻമാർ തയാറെടുക്കുന്നത്. ആദ്യഘട്ടമായി ബംഗളൂരുവിൽ മരുന്ന് വിതരണം ആരംഭിച്ചു. പിന്നീട് മറ്റു നഗരങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കും.
ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ആശുപത്രി സന്ദർശനം ഒഴിവാക്കുന്നതിനും നിരവധി പേർ ഓൺലൈൻ സംവിധാനത്തെ ആശ്രയിച്ചിരുന്നു. കൺസൽട്ടേഷൻ, ചികിത്സ, പരിശോധനകൾ, മരുന്ന് വിതരണം തുടങ്ങിയവയും ഓൺലൈൻ വഴിയാക്കിയിരുന്നു. മരുന്ന് വിതരണത്തിനായി ധാരാളം സ്റ്റാർട്ട് അപ്പുകളും രംഗത്തെത്തിയിരുന്നു. കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സർട്ടിഫൈഡ് വിൽപ്പനക്കാരിൽനിന്നുള്ള ആയുർവേദ മരുന്നുകൾ തുടങ്ങിയവയാകും വിതരണം ചെയ്യുക. വീട്ടിലിരുന്നുതന്നെ സുരക്ഷിതമായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ സാധിക്കേണ്ടതാണ് ഇന്നത്തെ പ്രധാന ആവശ്യമെന്ന് ആമസോൺ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.