വാഷിങ്ടൺ: കോവിഡ് പ്രതിസന്ധിക്കിടയിൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനൊരുങ്ങി ആമസോൺ. കമ്പനിയിലെ അഞ്ച് ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളമാണ് കമ്പനി വർധിപ്പിക്കുക. കൂടുതൽ പേരെ ആമസോണിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം.
നിലവിൽ തുടക്കാർക്ക് മണിക്കൂറിൽ 15 ഡോളർ വരെ ആമസോൺ ശമ്പളം നൽകുന്നുണ്ട്. ഇതിൽ മൂന്ന് ഡോളറിെൻറ വരെ വർധന വരുത്താനാണ് ആമസോണിെൻറ പദ്ധതി. അടുത്തമാസം മുതലാവും വർധന നിലവിൽ വരിക. നേരത്തെ ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യവുമായി കമ്പനിയുടെ അൽബാമ വെയർഹൗസിലെ ജീവനക്കാർ രംഗത്തെത്തിയിരുന്നു.
വെയർഹൗസ്, പാക്കിങ് ജോലിക്കാർക്കെല്ലാം വർധനയുടെ ഗുണം ലഭിക്കും. കഴിഞ്ഞ വർഷം മാത്രം അഞ്ച് ലക്ഷത്തോളം പേരെ ആമസോൺ ജോലിക്കെടുത്തിരുന്നു. 1.3 മില്യൺ ജീവനക്കാരാണ് ആമസോണിന് ലോകത്താകമാനം ഉള്ളത്. കോവിഡിനെ തുടർന്ന് ഓൺലൈൻ ഷോപ്പിങ്ങിൽ ആളുകൾക്ക് താൽപര്യം വർധിച്ചതാണ് കമ്പനിക്ക് ഗുണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.