ഖത്തർ എയർവേയ്സുമായി കൂടുതൽ സഹകരണത്തിന് അമേരിക്കൻ എയർലൈൻസ്

ദോഹ: ഖത്തർ എയർവേയ്സുമായുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയർത്താനൊരുങ്ങി അമേരിക്കൻ എയർലൈൻസ്. പുതിയ കരാറിലൂടെയാണ് ഖത്തർ എയർവേയ്സുമായി അമേരിക്കൻ വിമാനകമ്പനി കൂടുതൽ ബന്ധത്തിനൊരുങ്ങുന്നത്. സർക്കാറിന്റെ അന്തിമാനുമതിക്കായി കരാർ സമർപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

പുതിയ കരാറിലൂടെ യു.എസിലുള്ള ഉപയോക്താക്കൾ ദോഹ വഴി 16ഒാളം പുതിയ രാജ്യങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. എത്യോപ്യ, ഇന്തോനേഷ്യ, ജോർദാൻ, കെനിയ, മലേഷ്യ, മാലിദ്വീപ്, ഒമാൻ, പാകിസ്താൻ, സീഷെൽ, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, തായ്‍ലാൻഡ്, ഉഗാണ്ട, സാംബിയ, സിംബാവേ എന്നീ രാജ്യങ്ങളിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക.

പുതിയ കരാറിന്റെ ഭാഗമായി ന്യൂയോർക്കിലെ ജോൺ.എഫ്.കെന്നഡി വിമാനത്താവളത്തിൽ നിന്നും ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് അമേരിക്കൻ എയർലൈൻസ് കൂടുതൽ സർവീസ് തുടങ്ങും. ഖത്തർ എയർവേയ്സുമായുള്ള ബന്ധം ദൃഢമാക്കുന്നതിൽ സന്തോഷമുണ്ട്. ന്യൂയോർക്കിൽ നിന്നും ദോഹയിലേക്കുള്ള പുതിയ സർവീസുകളിലൂടെ മിഡിൽ ഈസ്റ്റിലേക്ക് ഞങ്ങളുടെ അമേരിക്കൻ ഉപയോക്താക്കൾ വേഗത്തിൽ പറന്നെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കൻ എയർലൈൻ സി.ഇ.ഒ റോബർട്ട് ഇസോം പറഞ്ഞു.

Tags:    
News Summary - American Airlines Expands Alliance With Qatar Airways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.