വാഷിങ്ടൺ: ആഗോള ടെക് ഭീമൻ ആപ്പിളിന് യു.എസ് ഓഹരി വിപണിയിൽ വൻ തിരിച്ചടി. ആപ്പിളിന്റെ വിപണിമൂല്യത്തിൽ 100 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ആപ്പിളിനുണ്ടായത്. ഐഫോൺ നിർമ്മാതാക്കളുടെ വിപണിമൂല്യത്തിൽ 4.9 ശതമാനത്തിന്റെ ഇടിവുണ്ടായി.
ബാങ്ക് ഓഫ് അമേരിക്ക റേറ്റിങ് കുറച്ചതാണ് ആപ്പിളിന്റെ തിരിച്ചടിക്കുള്ള കാരണം. ന്യൂട്ടറലായാണ് ബാങ്ക് ഓഫ് അമേരിക്ക ആപ്പിളിന്റെ റേറ്റിങ് കുറച്ചത്. ആപ്പിൾ ഡിവൈസുകളുടെ ആവശ്യകതയിലുണ്ടായ കുറവാണ് കമ്പനിയുടെ റേറ്റിങ് കുറക്കാനുള്ള കാരണം. കനത്ത വിൽപന മൂല്യം വിപണി മൂല്യത്തിൽ 120 ബില്യൺ ഡോളറിന്റെ ഇടിവാണ് ആപ്പിളിനുണ്ടായത്.
ആപ്പിളിന് മാത്രമല്ല മറ്റ് ടെക് ഭീമൻമാർക്കും യു.എസ് ഓഹരി വിപണിയിൽ നിന്നും തിരിച്ചടിയേറ്റു. ആമസോൺ, ആൽഫബെറ്റ് തുടങ്ങിയ കമ്പനികളുടെ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞു. മൈക്രോസോഫ്റ്റിന്റെ ഓഹരി വിലയിൽ 1.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.