വാഷിങ്ടൺ: ബെറ്റർ ഡോട്ട് കോം സി.ഇ.ഒ വിശാൽ ഗാർഗ് കമ്പനിയിൽ നിന്നും അവധിയെടുത്തു. ജീവനക്കാർക്ക് അയച്ച കത്തിലാണ് താൻ കമ്പനിയിൽ നിന്നും താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്ന് ഗാർഗ് അറിയിച്ചത്. കഴിഞ്ഞയാഴ്ച സൂം മീറ്റിങ്ങിലൂടെ 900 പേരെ ഗാർഗ് ബെറ്റർ ഡോട്ട് കോമിൽ നിന്നും പിരിച്ചുവിട്ടത് വലിയ വാർത്തയായിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പടെ വിമർശനം ശക്തമായതോടെ സംഭവത്തിൽ മാപ്പ് പറഞ്ഞിരുന്നു.
ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെവിൻ റയാനാണ് കമ്പനിയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. ബോർഡിന് മുമ്പാകെ കെവിൻ റയാൻ കമ്പനിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കും. അതേസമയം, ഗാർഗിന്‍റെ അവധി സംബന്ധിച്ച റോയിേട്ടഴ്സ് ചോദ്യത്തോട് അടിയന്തരമായി പ്രതികരിക്കാൻ ബെറ്റർ ഡോട്ട് കോം തയാറായിട്ടില്ല.
മോശം പ്രകടനം മൂലമാണ് ജീവനക്കാരെ പിരിച്ചു വിട്ടതെന്നായിരുന്നു വിശാൽ ഗാർഗിന്‍റെ വിശദീകരണം. 2016ലാണ് ബെറ്റർ ഡോട്ട് കോമിന് തുടക്കം കുറിക്കുന്നത്. ഇൻഷൂറൻസ്, റിയൽ എസ്റ്റേറ്റ് മേഖലയിലാണ് പ്രധാനമായും ബെറ്റർ ഡോട്ട് കോം പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.