ആമസോണിനും ട്വിറ്ററിനും മെറ്റക്കും പിന്നാലെ സിസ്കോയും ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി: ആമസോണിനും ട്വിറ്ററിനും മെറ്റക്കും പിന്നാലെ സിസ്കോയും ജീവനക്കാരെ പിരിച്ചു വിടുന്നു. 4000 ജീവനക്കാരെ ഒഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം. അഞ്ച് ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ആഗോളതലത്തിൽ 83,000 ജീവനക്കാരാണ് സിസ്കോക്കുള്ളത്.

സാമ്പത്തികവർഷത്തിന്റെ ഒന്നാംപാദത്തിൽ 13.6 ബില്യൺ ഡോളറായിരുന്നു സിസ്കോയുടെ വരുമാനം. അതേസമയം, പിരിച്ചുവിടുന്ന ജീവനക്കാരെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. വരുമാനം ആറ് ശതമാനമാണ് ഉയർന്നത്.

നേരത്തെ ആമസോൺ 10,000​ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്കും പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു. 11,000 ജീവനക്കാരെ ഒഴിവാക്കുമെന്നാണ് മെറ്റ അറിയിച്ചത്.

​​

Tags:    
News Summary - Cisco to join Amazon, Meta and Twitter on tech layoff spree by firing 4,100 workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.