ഓഹരികൾ കൂപ്പുകുത്തി; ഏഷ്യൻ അതിസമ്പന്ന പട്ടികയിലെ രണ്ടാംസ്​ഥാനം അദാനിക്ക്​ നഷ്​ടം

മുംബൈ: ഓഹരിവിപണിയിൽ കനത്ത നഷ്​ടം നേരിട്ടതോടെ ഏഷ്യൻ അതിസമ്പന്ന പട്ടികയിലെ രണ്ടാം സ്​ഥാനം ഗൗതം അദാനിക്ക്​ നഷ്​ടം. അദാനി ഗ്രൂപ്പ്​ കമ്പനികൾക്കുണ്ടായ നഷ്​ടമാണ്​ പതനത്തിന്​ കാരണം.

അദാനിയുടെ കമ്പനികളിൽ നിക്ഷേപമുള്ള മൂന്ന്​ വിദേശ ഫണ്ട്​ കമ്പനികളുടെ അക്കൗണ്ട്​ എൻ.എസ്​.ഡി.എൽ മരവിപ്പിച്ചുവെന്ന റി​േപ്പാർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലൊണ്​ അദാനി കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തിയത്​. ആഗോളതലത്തിൽ ഒരാഴ്ചക്കി​െട ഏറ്റവും നഷ്​ടമുണ്ടായ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതാണിപ്പോൾ ഗൗതം അദാനി.

6300​ കോടി ഡോളറായിരുന്ന അദാനിയുടെ ആസ്​തിയിൽ ഒരാഴ്ചക്കിടെ 1320കോടി ഡോളറിന്‍റെ ഇടിവുണ്ടായി. ഇതോടെ 180കോടി ഡോളറിന്‍റെ വ്യത്യാസത്തിൽ​ ചൈനീസ്​ വ്യവസായി ഷോങ്​ ഷാൻഷൻ രണ്ടാമതെത്തി. 84.5 ബില്ല്യൺ ഡോളറിന്‍റെ ആസ്​തിയുമായി മുകേഷ്​ അംബാനിയാണ്​ ഏഷ്യയിലെ ഒന്നാമൻ.

വ്യാഴാഴ്ച മാത്രം അദാനിയുടെ തുറമുഖം മുതൽ ഊർജം വരെയുള്ള ആറു കമ്പനികളുടെ വിപണിമൂല്യത്തിൽ 1.59 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്​.

നാലുദിവസമായി കനത്ത നഷ്​ടമാണ്​ അദാനി ഗ്രൂപ്പ്​ കമ്പനികൾ ഓഹരിവിപണിയിൽ നേരിടുന്നത്​. ഒമ്പതു ശതമാനം മുതൽ 22 ശതമാനം വരെയാണ്​ ആറു കമ്പനികളുടെയും ഓഹരി ഇടിവ്​.

അദാനി ഗ്രൂപ്പിൽ 43,500 കോടിയുടെ നിക്ഷേപമുള്ള മൂന്ന്​ വിദേശ ഫണ്ടുകളുടെ അക്കൗണ്ട്​ എൻ.എസ്​.ഡി.എൽ മരവിപ്പുവെന്നതായിരുന്നു പുറത്തുവന്ന വാർത്ത. അദാനി എന്‍റർപ്രൈസസ്​, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്​മിഷൻ, അദാനി ടോട്ടൽ ഗ്യാസ്​ എന്നിവയിലായിരുന്നു മൂന്നു കമ്പനികളുടെയും നിക്ഷേപം. അതേസമയം, പുറത്തുവരുന്ന വാർത്തകൾ സത്യമല്ലെന്നാണ്​ അദാനി കോർപറേറ്റിന്‍റെ പ്രതികരണം.

അദാനി ഗ്രൂപ്പ്​ എൻ.എസ്​.ഡി.എല്ലുമായി ആശയവിനിമയം നടത്തിയതായും കമ്പനികളുടെ ഡീമാറ്റ്​ അക്കൗണ്ട്​ ഇപ്പോഴും ആക്​ടീവാണെന്നും ഡെബിറ്റ്​ സ്റ്റാറ്റസ്​ മാത്രമാണ്​ മരവിപ്പിച്ചതെന്നും അദാനി ഗ്രൂപ്പ്​ വ്യക്തമാക്കിയിരുന്നു.

ആൽബുല ഇൻവെസ്റ്റ്​മെന്‍റ്​, ക്രസ്റ്റ ഫണ്ട്​, എ.പി.എം.എസ്​ ഇൻവെസ്റ്റ്​മെന്‍റ്​ എന്നിവയുടെ അക്കൗണ്ടുകളാണ്​ മരവിപ്പിച്ചതെന്നാണ്​ വിവരം. മൗറീഷ്യസ്​ ആസ്​ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളാണ്​ ഇവ മൂന്നും.

ഒരു വർഷത്തിനിടെ 335 ശതമാനം വളർച്ചനേടി അദാനി ​ഗ്രൂപ്പ്​ ഏറ്റവും വളർച്ച​േനടുന്ന കമ്പനിയായി മാറിയിരുന്നു. ഇതോടെ ഏഷ്യൻ സമ്പന്ന പട്ടികയിൽ രണ്ടാം സ്​ഥാനത്ത്​ ഇടം പിടിക്കുകയും ചെയ്​തു. എന്നാൽ കൃത്രിമമായി വളർച്ച നേടിയതാണെന്ന ആരോപണങ്ങൾ പല കോണുകളിൽനിന്നും ഉയർന്നിരുന്നു. 

Tags:    
News Summary - Gautam Adani no longer Asia's second-richest after rout in group stocks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.