ഓഹരികൾ കൂപ്പുകുത്തി; ഏഷ്യൻ അതിസമ്പന്ന പട്ടികയിലെ രണ്ടാംസ്ഥാനം അദാനിക്ക് നഷ്ടം
text_fieldsമുംബൈ: ഓഹരിവിപണിയിൽ കനത്ത നഷ്ടം നേരിട്ടതോടെ ഏഷ്യൻ അതിസമ്പന്ന പട്ടികയിലെ രണ്ടാം സ്ഥാനം ഗൗതം അദാനിക്ക് നഷ്ടം. അദാനി ഗ്രൂപ്പ് കമ്പനികൾക്കുണ്ടായ നഷ്ടമാണ് പതനത്തിന് കാരണം.
അദാനിയുടെ കമ്പനികളിൽ നിക്ഷേപമുള്ള മൂന്ന് വിദേശ ഫണ്ട് കമ്പനികളുടെ അക്കൗണ്ട് എൻ.എസ്.ഡി.എൽ മരവിപ്പിച്ചുവെന്ന റിേപ്പാർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലൊണ് അദാനി കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തിയത്. ആഗോളതലത്തിൽ ഒരാഴ്ചക്കിെട ഏറ്റവും നഷ്ടമുണ്ടായ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതാണിപ്പോൾ ഗൗതം അദാനി.
6300 കോടി ഡോളറായിരുന്ന അദാനിയുടെ ആസ്തിയിൽ ഒരാഴ്ചക്കിടെ 1320കോടി ഡോളറിന്‍റെ ഇടിവുണ്ടായി. ഇതോടെ 180കോടി ഡോളറിന്‍റെ വ്യത്യാസത്തിൽ ചൈനീസ് വ്യവസായി ഷോങ് ഷാൻഷൻ രണ്ടാമതെത്തി. 84.5 ബില്ല്യൺ ഡോളറിന്‍റെ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഒന്നാമൻ.
വ്യാഴാഴ്ച മാത്രം അദാനിയുടെ തുറമുഖം മുതൽ ഊർജം വരെയുള്ള ആറു കമ്പനികളുടെ വിപണിമൂല്യത്തിൽ 1.59 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്.
നാലുദിവസമായി കനത്ത നഷ്ടമാണ് അദാനി ഗ്രൂപ്പ് കമ്പനികൾ ഓഹരിവിപണിയിൽ നേരിടുന്നത്. ഒമ്പതു ശതമാനം മുതൽ 22 ശതമാനം വരെയാണ് ആറു കമ്പനികളുടെയും ഓഹരി ഇടിവ്.
അദാനി ഗ്രൂപ്പിൽ 43,500 കോടിയുടെ നിക്ഷേപമുള്ള മൂന്ന് വിദേശ ഫണ്ടുകളുടെ അക്കൗണ്ട് എൻ.എസ്.ഡി.എൽ മരവിപ്പുവെന്നതായിരുന്നു പുറത്തുവന്ന വാർത്ത. അദാനി എന്‍റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ് എന്നിവയിലായിരുന്നു മൂന്നു കമ്പനികളുടെയും നിക്ഷേപം. അതേസമയം, പുറത്തുവരുന്ന വാർത്തകൾ സത്യമല്ലെന്നാണ് അദാനി കോർപറേറ്റിന്‍റെ പ്രതികരണം.
അദാനി ഗ്രൂപ്പ് എൻ.എസ്.ഡി.എല്ലുമായി ആശയവിനിമയം നടത്തിയതായും കമ്പനികളുടെ ഡീമാറ്റ് അക്കൗണ്ട് ഇപ്പോഴും ആക്ടീവാണെന്നും ഡെബിറ്റ് സ്റ്റാറ്റസ് മാത്രമാണ് മരവിപ്പിച്ചതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
ആൽബുല ഇൻവെസ്റ്റ്മെന്റ്, ക്രസ്റ്റ ഫണ്ട്, എ.പി.എം.എസ് ഇൻവെസ്റ്റ്മെന്റ് എന്നിവയുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചതെന്നാണ് വിവരം. മൗറീഷ്യസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളാണ് ഇവ മൂന്നും.
ഒരു വർഷത്തിനിടെ 335 ശതമാനം വളർച്ചനേടി അദാനി ഗ്രൂപ്പ് ഏറ്റവും വളർച്ചേനടുന്ന കമ്പനിയായി മാറിയിരുന്നു. ഇതോടെ ഏഷ്യൻ സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇടം പിടിക്കുകയും ചെയ്തു. എന്നാൽ കൃത്രിമമായി വളർച്ച നേടിയതാണെന്ന ആരോപണങ്ങൾ പല കോണുകളിൽനിന്നും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.