ന്യൂഡൽഹി: 70 ശതമാനം ശമ്പളവർധനവ് വേണമെന്ന ആവശ്യവുമായി ഐ.ടി ജീവനക്കാർ. കൂടുതൽ കമ്പനികൾ ഡിജിറ്റലാവാനുള്ള ശ്രമം ആരംഭിച്ചതോടെയാണ് ഐ.ടി ജീവനക്കാർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സ്വിച്ചിങ് മേഖലയിൽ പ്രവർത്തിക്കുന്ന ഐ.ടി ജീവനക്കാരാണ് ശമ്പള വർധനവ് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വിവിധ റിക്രൂട്ടിങ് ഏജൻസികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ടീംലീസ്, എ.ബി.സി കൺസൾട്ടന്‍റ്, ക്വീസ്, ടാഗ്ഡ്, റാൻഡ്സ്റ്റാഡ് തുടങ്ങിയ ഏജൻസികളെല്ലാം ജീവനക്കാർ ശമ്പള വർധനവ് ആവശ്യപ്പെട്ട വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. സോഫ്റ്റ്വെയർ സർവീസ്, ഗെയിമിങ്, ഹെൽത്ത്-ടെക്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷ്യൻ ലേണിങ്, ഓട്ടമേഷൻ, ഡിജിറ്റൽ ട്രാൻസഫർമേഷൻ, ബ്ലോക്ക്ചെയിൻ, സൈബർ സെക്യൂരിറ്റി എന്നിവക്കായി കൂടുതൽ ജീവനക്കാർ ആവശ്യമായി വന്നിട്ടുണ്ട്.
ജീവനക്കാരുടെ ഡിമാൻഡ് കൂടിയതോടെയാണ് ശമ്പളവർധനവ് വേണമെന്ന ആവശ്യവുമായി ഐ.ടി ജീവനക്കാർ രംഗത്തെത്തിയത്. കൂടുതൽ കമ്പനികൾ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നതും ശമ്പള വർധനവ് ആവശ്യപ്പെടാൻ നിലവിലുള്ളവരെ പ്രേരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.