വാഷിങ്ടൺ: ബെറ്റർ ഡോട്ട് കോമിൽ നിന്നും പുറത്താക്കപ്പെട്ട ജീവനക്കാർ തൊഴിൽമേള സംഘടിപ്പിക്കുന്നു. മൈക്രോസോഫ്റ്റ്, റോബിൻഹുഡ് തുടങ്ങിയ വൻ കമ്പനികൾ തൊഴിൽമേളയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. സിറ്റി ഓഫ് ചാർലോറ്റെ& എൻ.സി വർക്കസ് എന്നിവർ ചേർന്നാണ് തൊഴിൽമേള സ്പോൺസർ ചെയ്യുന്നത്.
അതേസമയം, സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ കമ്പനി മേധാവി മാപ്പുപറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബെറ്റര്‍ ഡോട്ട് കോം സി.ഇ.ഒ വിശാല്‍ ഗാര്‍ഗ്ബെറ്റര്‍ സൂം കോളിലൂടെ ജീവനക്കാരെ പിരിച്ചുവിട്ടത്.
''ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള വാര്‍ത്ത പുറത്തുവിട്ട രീതി തെറ്റായിപ്പോയി. വിഷമകരമായ സാഹചര്യം സൃഷ്ടിച്ചെന്ന് മനസ്സിലാക്കുന്നു. വിപണി, ജീവനക്കാരുടെ പ്രകടനം, ഉൽപാദന ക്ഷമത എന്നിവയാണ് തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍. ജീവനക്കാരോട് ക്ഷമചോദിക്കുന്നുവെന്നും വിശാല്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.