സാൻഫ്രാൻസിസ്കോ: ലോകമെമ്പാടുമുള്ള 20,000 ത്തോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആഗോള ഇ കൊമേഴ്സ് ഭീമൻമാരായ ആമസോൺ. കോവിഡ് വ്യാപനം രൂക്ഷമായ മാർച്ച് മുതൽ വിവിധ രാജ്യങ്ങളിലെ 19,800 ആമസോൺ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്.
13,70,000 ജീവനക്കാരാണ് ആമസോണിനുള്ളത്. അമേരിക്കയിലെ ഹോൾസെയിൽ ഫുഡ് മാർക്കറ്റിലെ ജീവനക്കാരിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറവ് രോഗബാധയാണ് സ്ഥിരീകരിച്ചതെന്നും കമ്പനി വ്യക്തമാക്കുന്നു.
കോവിഡ് 19ൻെറ സാഹചര്യത്തിൽ കമ്പനി ഏർപ്പെടുത്തിയ കോവിഡ് മുൻകരുതലുകളെക്കുറിച്ച് ചില ജീവനക്കാർ വിമർശനം ഉന്നയിച്ചതിനാലും സഹപ്രവർത്തകർക്ക് രോഗം ബാധിച്ചത് സംബന്ധിച്ച ആശങ്ക പങ്കുവെച്ചതിനാലുമാണ് കമ്പനി കണക്കുകൾ പുറത്തുവിട്ടത്. പ്രതിദിനം 650 നഗരങ്ങളിലായി 50,000 ത്തോളം പരിശോധനകളുടെ എണ്ണം ഉയർത്തിയതായും ആമസോൺ അറിയിച്ചു.
മഹാമാരിയുടെ തുടക്കം മുതൽ എല്ലാ ജീവനക്കാർക്കും നിർദേശങ്ങൾ കൃത്യസമയത്ത് നൽകിയിരുന്നതായും ഒരു ഓഫിസിൽ സഹപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചാൽ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആമസോൺ വ്യക്തമാക്കി.
അമേരിക്കയിലെ ജനങ്ങൾക്ക് രോഗം ബാധിക്കുന്ന നിരക്ക് കമ്പനിയുടെ ജീവനക്കാരുമായി താരതമ്യം ചെയ്യുേമ്പാൾ 33,000ത്തിൽ അധികം എത്തുമായിരുന്നുവെന്നും ആമസോൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.