ന്യൂഡൽഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പുമായുള്ള കേസിൽ യു.എസ് ഭീമൻ ആമസോണിന് ഇക്കാല ആശ്വാസം. കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുളള ഫ്യൂച്ചർ ഗ്രൂപ്പിെൻറ 24,900 രൂപയുടെ ഓഹരികൾ വിൽക്കുന്നത് സിംഗപ്പൂർ തർക്കപരിഹാര കോടതി തടഞ്ഞു. വിൽപനക്ക് ഇടക്കാല സ്റ്റേയാണ് അനുവദിച്ചിരിക്കുന്നത്.
ഫ്യൂച്ചർ ഗ്രൂപ്പിൻറ ലിസ്റ്റ് ചെയ്യാത്ത കമ്പനിയായ ഫ്യൂച്ചർ കൂപ്പണിൽ ആമസോണിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഫ്യൂച്ചർ റീടെയിലിെൻറ 7.3 ശതമാനം ഓഹരികൾ ഫ്യൂച്ചർ കൂപ്പണിെൻറ ഉടമസ്ഥതയിലാണ്. ഫ്യൂച്ചർ റിടെയിലിലെ ഓഹരി വിൽപന നടപടികൾ തുടങ്ങിയതോടെ ആമസോൺ നിയമനടപടികളുമായി മുന്നോട്ട് വരികയായിരുന്നു.
ഇന്ന് ഇന്ത്യൻ റീടെയിൽ വിപണിയിൽ ഏറ്റവും സ്വാധീനമുള്ള കമ്പനി മുകേഷ് അംബാനിയുടെ ഉടമസ്ഥതയുള്ള റിലയൻസ് റീടെയിലാണ്. പക്ഷേ ഓൺലൈൻ വിപണിയിൽ ആമസോണാണ് മുമ്പിൽ. റിടെയിൽ വിപണിയിലെ സമഗ്രാധിപത്യം ലക്ഷ്യമിട്ട് വാൾമാർട്ടുമായി റിലയൻസ് ധാരണയിലെത്തിയിരുന്നു. വാൾമാർട്ടിെൻറ കൂടി സഹായത്തോടെ ജിയോ മാർട്ടെന്ന ഓൺലൈൻ ശൃഖല വിപുലപ്പെടുത്തുകയായിരുന്നു റിലയൻസിെൻറ ലക്ഷ്യം. ഇത് ആമസോണിനാവും കനത്ത വെല്ലുവിളി ഉയർത്തുക. ഇന്ത്യയിലെ മറ്റൊരു പ്രമുഖ റീടെയിൽ ഗ്രൂപ്പായ ഫ്യൂച്ചറിനെ കൂടി സ്വന്തമാക്കിയാൽ മേഖലയിൽ റിലയൻസിെൻറ സമഗ്രാധിപത്യമുണ്ടാവുമെന്ന് ഉറപ്പാണ്. ഇത് തിരിച്ചറിഞ്ഞാണ് ആമസോൺ നിയമനടപടികളുമായി മുന്നോട്ട് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.