റിലയൻസിന്‍റെ മൂന്നാംപാദ ലാഭം 12.5 ശതമാനം വർധിച്ചു

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസിന്‍റെ മൂന്നാം പാദലാഭത്തിൽ 12.5 ശതമാനം വർധന. 13,101 കോടിയായാണ്​ ലാഭം ഉയർന്നത്​. അതേസമയം, കമ്പനിയുടെ വരുമാനം 22 ശതമാനം ഇടിഞ്ഞ്​ 128,450 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 11,640 കോടിയായിരുന്നു റിലയൻസിന്‍റെ ലാഭം.

കോവിഡ്​ പ്രതിസന്ധിക്കിടയിലും 50,000ത്തോളം പുതിയ തൊഴിലുകൾ സൃഷ്​ടിക്കാൻ ഏപ്രിൽ-ഡിസംബർ കാലയളവിൽ റിലയൻസിന്​ കഴിഞ്ഞുവെന്ന്​ കമ്പനി അറിയിച്ചു. റിലയൻസിന്‍റെ സഹ കമ്പനിയായ ജിയോയുടെ ലാഭം 15 ശതമാനം ഉയർന്നിട്ടുണ്ട്​. 3,489 കോടിയായാണ്​ ജിയോയുടെ ലാഭം ഉയർന്നത്​.

ലോകം കാലാവസ്ഥവ്യതിയാനത്തിനെതി​രായ പോരാട്ടം തുടരുകയാണ്​. ഈ പോരാട്ടം റിലയൻസിന്​ പുതിയ അവസരങ്ങൾ തുറന്നിടും. പുതിയ ഊർജസ്രോതസുകളുടേയും വസ്​തുക്കളുടേയും ബിസിനസിലേക്ക്​ റിലയൻസ്​ കടക്കുമെന്നും അംബാനി പറഞ്ഞു. കോവിഡ്​ കമ്പനിയുടെ ലാഭത്തിൽ ഇടിവുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.