റിലയൻസിന്‍റെ മൂന്നാംപാദ ലാഭം 12.5 ശതമാനം വർധിച്ചു
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂന്നാം പാദലാഭത്തിൽ 12.5 ശതമാനം വർധന. 13,101 കോടിയായാണ് ലാഭം ഉയർന്നത്. അതേസമയം, കമ്പനിയുടെ വരുമാനം 22 ശതമാനം ഇടിഞ്ഞ് 128,450 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 11,640 കോടിയായിരുന്നു റിലയൻസിന്‍റെ ലാഭം.
കോവിഡ് പ്രതിസന്ധിക്കിടയിലും 50,000ത്തോളം പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ ഏപ്രിൽ-ഡിസംബർ കാലയളവിൽ റിലയൻസിന് കഴിഞ്ഞുവെന്ന് കമ്പനി അറിയിച്ചു. റിലയൻസിന്‍റെ സഹ കമ്പനിയായ ജിയോയുടെ ലാഭം 15 ശതമാനം ഉയർന്നിട്ടുണ്ട്. 3,489 കോടിയായാണ് ജിയോയുടെ ലാഭം ഉയർന്നത്.
ലോകം കാലാവസ്ഥവ്യതിയാനത്തിനെതിരായ പോരാട്ടം തുടരുകയാണ്. ഈ പോരാട്ടം റിലയൻസിന് പുതിയ അവസരങ്ങൾ തുറന്നിടും. പുതിയ ഊർജസ്രോതസുകളുടേയും വസ്തുക്കളുടേയും ബിസിനസിലേക്ക് റിലയൻസ് കടക്കുമെന്നും അംബാനി പറഞ്ഞു. കോവിഡ് കമ്പനിയുടെ ലാഭത്തിൽ ഇടിവുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.